എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അതു പോലെ തന്നെയുണ്ട് അപ്പുവും.
സ്വർഗം നഷ്ടപ്പെട്ട മാലാഖയുടെ മുഖത്തു വിഷാദമായിരുന്നെങ്കിൽ ഇവിടെ അപ്പുവിൻ്റെ മുഖത്തു സ്‌ന്തോഷം നിറഞ്ഞു നിന്നിരുന്നു.
അതിൻ്റെ പ്രതിഫലനമെന്നോണം അവൻ്റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നിരുന്നു.
അപ്പുവിനോട് എന്തോ ഒരു മമത അവളുടെ മനസിൽ വിരിഞ്ഞെങ്കിലും പെട്ടെന്നു തന്നെ അതു കെട്ടു.
‘ എന്നെ നേടിയെന്ന സന്തോഷത്തിലാണോ അപ്പൂ നീ ചിരിക്കുന്നത് ‘
അപ്പുവിനെ സാകൂതം നോക്കിയിട്ട് അവൾ തന്നോടു തന്നെ ചോദിച്ചു.
‘ഇല്ല , മോനെ, നിനക്കതിനു കഴിയില്ല, ഭാര്യയാക്കി കൊണ്ടു നട്ക്കാമെന്ന്ല്ലാതെ അഞ്ജലിയുടെ മനസ്സിലോ ശരീരത്തിലോ ഒരിക്കലും നിനക്കു സ്ഥാനമുണ്ടാകില്ല’
പല്ലു ഞെരിച്ചു കൊണ്ട് അവൾ തന്നോടു തന്നെ ഉത്തരവും പറഞ്ഞു.
അഞ്ജലി അവനെ നോക്കിക്കൊണ്ടിരിക്കെ അപ്പു പെട്ടെന്നു കണ്ണു തുറന്നു.
അവൻ്റെ നോട്ടം അഞ്ജലിയുടെ മുഖത്തു ചെന്നു പതിച്ചു.
‘ഞാൻ ഉറങ്ങിപ്പോയി’
സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അപ്പു എഴുന്നേറ്റു.
അഞ്ജലിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
‘അതേ , ഞാൻ ഉറങ്ങിപ്പോയെന്ന്’
അഞ്ജലിയുടെ മുന്നിൽ നിന്നു കുറുമ്പുകാട്ടുന്ന ഒരു കുട്ടിയെപ്പോലെ ചിരി്ച്ചു കൊണ്ട് അപ്പു പറഞ്ഞു.
ഏതു പെണ്ണും അലിഞ്ഞുപോകുന്ന ഒരു ചിരിയായിരുന്നിട്ടും അഞ്ജലിക്കു യാതൊരു ഭാവഭേദങ്ങളും ഇല്ലായിരുന്നു. [ തുടരും ]