Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! ഭാഗം – 3

(Ende mohangal pootthulanjappol !! Part 3)


ഈ കഥ ഒരു എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!

മോഹങ്ങൾ – ദിവസങ്ങൾ എത്രപെട്ടെന്നാണു കൊഴിയുന്നത്.

അപ്പുവിൻ്റെയും അജ്ഞലിയുടെയും കല്യാണം നാളെയാണ്.

ആലത്തൂരിലെ മേലേട്ടു തറവാട്ടിൽ പൂരത്തിനുള്ള പ്രതീതി. നിറയെ ബന്ധുക്കളും നാട്ടുകാരും.

എല്ലാവരെയും സ്വീകരിക്കാൻ അച്ഛമ്മ ഓടി നടന്നു.

അപ്പു കൂട്ടുകാരുടെയും ബന്ധുക്കളുടെയും നടുവിൽ അവരുടെ കളിയാക്കലുകളും ഉപദേശങ്ങളും ഏറ്റ് അങ്ങനെയിരുന്നു.

ഏറ്റവും സന്തോഷം ഹരികുമാരമേനോനായിരുന്നു. ഏകപുത്രൻ വിവാഹിതനാകുന്നതിൽ ഒരച്ഛനുള്ള സന്തോഷവും അഭിമാനവും ആ മുഖത്തു വിടർന്നു നിന്നു.

അപ്പു ഓർക്കുകയായിരുന്നു.

അഞ്ജലിയെ കണ്ടതിനു ശേഷം ജീവിതത്തിനു വന്ന മാറ്റങ്ങൾ. എല്ലാത്തിനും പുതിയ നിറങ്ങൾ, എവിടെയും നിറയുന്ന സുഗന്ധം.

പക്ഷേ ഒരു കാര്യം മാത്രം അവനു മനസ്സിലായില്ല,
അഞ്ജലി ഇനിയും തന്നോട് ഇണങ്ങാത്തതെന്താണെന്നായിരുന്നത്.
പെണ്ണുകാണലിനു
ശേഷം പലതവണ ഫോണിൽ വിളിച്ചു. ചിലപ്പോഴൊക്കെ ഫോൺ എടുത്തു.
എടുത്താലോ, ‘ങും', ‘ശരി ‘ തുടങ്ങി ഒന്നോ രണ്ടോ വാക്കുകളിൽ അവസാനിക്കുന്ന സംസാരം.

പ്രകടമായ നീരസം അവളുടെ വാക്കുകളിൽ.

എന്തേ ഇങ്ങനെ?

കൂട്ടിലകപ്പെട്ട പക്ഷിയുടെ അവസ്ഥയായിരുന്നു അഞ്ജലിക്ക്.
അപ്പുവിനെ ഭർത്താവായി സ്വീകരിക്കാൻ ഇപ്പോഴും അവൾ തയ്യാറായിരുന്നില്ല.

ചിന്തിക്കാത്ത നേരത്തു കല്യാണം.

തന്‌റെ സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ ഒക്കെ ഒരു താലിച്ചരടിൽ അവസാനിക്കുകയാണെന്നു അവൾക്കു തോന്നി്,

സമ്മതം പോലും നോക്കാതെ വിവാഹം തീരുമാനിച്ച അച്ഛൻ കൃഷ്ണകുമാർ മേനോനോടുള്ള അധികരിച്ച ദേഷ്യം മാത്രമായിരുന്നു ആ പെൺമനസ് നിറയെ.

വാതിലിൽ ഒരു മുട്ട് കേട്ടു തൻ്റെ മുടി വാരിക്കെട്ടി അഞ്ജലി എഴുന്നേറ്റു.

വാതിൽ തുറന്നതും കസിൻ സഹോദരിമാരുടെ ഒരു പട മുറിയിലേക്ക് ഇരച്ചു കയറി.

‘അഞ്ജലിക്കുട്ടീ' അവർ ആർത്തു വിളിച്ചു.

അഞ്ജലിക്ക് ഈർഷ്യയാണ് തോന്നിയത്.

‘ഒന്നുറങ്ങാനും സമ്മതിക്കില്ലേ?'

അവൾ അവരോടു കയർത്തു.

‘നാളെ കല്യാണമായിട്ട് അങ്ങനെ കിടന്നുറങ്ങിയാലോ'

കൂട്ടത്തിലെ കാന്താരി മറുപടി പറഞ്ഞു

'വാ , നിന്‌റെ കൈയ്യിൽ മൈലാഞ്ചിയിടണ്ടേ, ആഭരണങ്ങൾ ഇടണ്ടേ?'

അവർ വിളിച്ചുചോദിച്ചു.

‘വേണ്ട'

വെ്ട്ടിമുറിക്കുംപോലെ അഞ്ജലിയുടെ മറുപടി.

ആ എതിർപ്പൊന്നും അവർ കാര്യമായെടുത്തില്ല.

അഞ്ജലിയുടെ കൈകളിൽ അവർ മൈലാഞ്ചിയിട്ടു,

പാൽനിറമുള്ള അണിമെയ്യിൽ ആഭരണങ്ങൾ ചാർത്തി.

പതിവില്ലാതെ വെള്ളനിറത്തിലുള്ള ഒരു സാരിയായിരുന്നു അഞ്ജലി ഉടുത്തിരുന്നത്.

അരഞ്ഞാണമിടാനായി അവളുടെ വയറിൻ്റെ ഭാഗത്തുള്ള സാരി കൂട്ടത്തിൽ ഒരുവൾ മാറ്റി,

ഒതുങ്ങി മനോഹരമായ പൊക്കിൾചുഴി ചൂണ്ടിക്കാട്ടി അവൾ വിളിച്ചുപറഞ്ഞു

'ദേ അഞ്ജലി, ഞാനുറപ്പു തരുന്നു, ഇവിടം അപ്പുവിനു നന്നായി ഇഷ്ടപ്പെടും, നിൻ്റെ മുഖത്തു തന്നില്ലെങ്കിലും ഇവിടെ ഒരുമ്മ അവൻ തരുംട്ടോ'

കസിൻ സഹോദരിയുടെ കമൻ്റ് കേട്ടു മറ്റുള്ളവർ പൊട്ടിച്ചിരിക്കുമ്പോൾ അഞ്ജലിയുടെ മുഖത്തേക്കു ചോര ഇരച്ചുകയറുകയായിരുന്നു,

'ഉമ്മ വയ്ക്കാനിങ്ങു വരട്ടെ, കരണം അടിച്ചു പുകയ്ക്കും ഞാൻ'

പെൺകുട്ടികളുടെ പൊട്ടിച്ചിരികൾക്കിടയിൽ അഞ്ജലിയുടെ ആത്മഗതം ആരും കേട്ടില്ല.

അണിമംഗലത്തെ തറവാട്ടുക്ഷേത്രത്തിലായിരുന്നു കല്യാണം.

പരമ്പരാഗതമായി തറവാട്ടിലെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് ഇവിടെയാണ്.

സ്വന്തമായി ഒരു ഓഡിറ്റോറിയമുണ്ടെങ്കിലും കൃഷ്ണകുമാർ അതു പരിഗണിക്കാതിരുന്നതിനു കാരണവും മറ്റൊന്നല്ല.

രാവിലെ തറവാട്ടിലെ ക്ഷേത്രത്തിൽ കുളിച്ചു തൊഴുത് അപ്പു അണിമംഗലം തറവാട്ടിലേക്കു ബന്ധുക്കളോടൊപ്പം പുറപ്പെട്ടു.
അച്ഛൻ പുതുതായി വാങ്ങിക്കൊടുത്ത മിനിക്കൂപ്പറിൽ.

ആലത്തൂരിൽ നിന്നു പുറപ്പെട്ട കാർ അണിമംഗലത്തേക്കെത്തുമ്പോഴേക്കും അവൻ്റെ നെഞ്ചിൽ പെരുമ്പറ ഉച്ചസ്ഥായിയിലെത്തി.

ചെറുപ്രായത്തിൽ വിവാഹിതനാകുന്ന ഒരു പയ്യൻ അഭിമുഖീകരിക്കുന്ന എല്ലാ വെപ്രാളവും മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.

സുഖകരമായ അനുഭൂതി അപ്പുവിനെ പൊതിഞ്ഞുനിന്നു.

വിവാഹത്തിനു പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ചു.

തെളിഞ്ഞമാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടി, കാറിൻ്റെ ചില്ലിലേക്കു മഴത്തുള്ളികൾ ശ്രൂം എന്ന ശബ്ദത്തോടെ വന്നിടിച്ചു.

മഴ അപ്പുവിന് എന്നും ഹരമാണ്.

കാറിൻ്റെ ചില്ലുതാഴ്ത്തി അവൻ കൈക്കുമ്പിളിലേക്കു മഴത്തുള്ളികളെ പിടിച്ചു.

വീശിയടിക്കുന്ന കാറ്റിൽ മഴ അവൻ്റെ മുഖത്തേക്കു വീണു,
ഏതോ പൂക്കളുടെ സുഗന്ധവും വഹിച്ച്.

‘എടാ ചെക്കാ, അധികം മഴ കൊണ്ട് പനി പിടിക്കേണ്ട, രാത്രിയിലെ കാര്യം കുഴയും'

കാറിലുണ്ടായിരുന്ന ബന്ധുക്കളിലാരോ തമാശയായി പറഞ്ഞു,

അപ്പുവിൻ്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു.

കോരിച്ചൊരിയുന്ന മഴയുടെ തണുപ്പുമേറ്റു കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും അപ്പുവിൻ്റെ മനസ്സിലെ ടെൻഷനു യാതൊരു ശമനവുമുണ്ടായിരുന്നില്ല,

അവൻ വെട്ടിവിയർത്തുകൊണ്ടിരുന്നു.

ഒടുവിൽ ആ നിമിഷമെത്തി,

അഞ്ജലി അവനു സമീപത്തേക്കു നടന്നു , ഇടതു വശത്തു വധുവിനു വിധിച്ച സ്ഥലത്ത് അവൾ ഇരുന്നു , കലുഷിതമായ മുഖത്തോടെ.

ചുവന്ന പട്ടുസാരിയിലും ആഭരണങ്ങളിലും പൊതിഞ്ഞ അഞ്ജലിയെ അപ്പു ഒന്നു പാളി നോക്കി,

ഹൗ, തങ്കത്തിൽ തീർത്ത ദേവീവിഗ്രഹം പോലുണ്ടായിരുന്നു അവൾ, സൗന്ദര്യത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും നിറകുടം,

നോട്ടം പിൻവലിക്കാൻ അവനു കഴിഞ്ഞില്ല.

അഞ്ജലി അവനെ പെട്ടെന്നു നോക്കി, എല്ലാ തീക്ഷ്ണതയുമുള്ള ഒരു കത്തുന്ന നോ്ട്ടം.

അതു നേരിടാനാകാതെ അപ്പു തൻ്റെ മിഴികൾ താഴ്ത്തി.

എല്ലാം ചിട്ടപ്പടി തന്നെ നടന്നു. ആദ്യം കന്യാദാനം, പിന്നീടു മുറപ്രകാരമുള്ള ചടങ്ങുകൾ , ഒടുവിൽ താലികെട്ട്.

നെന്മാറയിൽ നിന്നുള്ള ഇല്ലത്തെ ബ്രാഹ്മണൻ പൂജിച്ചു നൽകിയ താലി അപ്പു അഞ്ജലിയുടെ കഴുത്തിൽ അണിയിച്ചു.

ഒരു ശില പോലെയായിരുന്നു അഞ്ജലിയുടെ ഇരിപ്പ്.

അവളുടെ കണ്ണിൽ നിന്നു കണ്ണീർ പുഴ പോലെ പുറത്തേക്കൊഴുകി, ഉള്ളിൽ ഒരു മഹാസമുദ്രം അലയടിച്ചു.
ഒടുവിൽ എല്ലാം കഴിഞ്ഞു,

ആഘോഷങ്ങളും, രക്ഷിതാക്കളുടെ ബാധ്യതകളും, വേർപിരിയലിൻ്റെ കണ്ണീരും.

മേലേട്ടു തറവാട്ടിലേക്ക് അഞ്ജലിയുമായി പുറപ്പെടുന്നതിനു മുൻപ് കൃഷ്ണകുമാർ അപ്പുവിൻ്റെ കൈകളിൽ പിടിച്ചൊന്നമർത്തി.

മോനെ അപ്പൂ' ,

സ്വതവേ പരുക്കനായ ആ മനുഷ്യൻ ആർദ്രമായ കണ്ണുകളോടെ അപ്പുവിനെ നോക്കി,

'എൻ്റെ മകളെ ഒരിക്കലും സ്‌നേഹിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല, അവൾ പാവമാണ്, അവിടെ അവളെ്‌പ്പോഴും സന്തോഷവതിയായിരിക്കണം'.

ഇടയ്‌ക്കൊന്നിടറിയെങ്കിലും കൃഷ്ണകുമാർ പറഞ്ഞുതീർത്തു.

അപ്പു തിരിച്ചൊന്നും പറഞ്ഞില്ല, പകരം കൃഷ്ണകുമാറിൻ്റെ കൈകളിൽ ഒന്നു തലോടി, എല്ലാം താൻ കേട്ടുവെന്ന് അറിയിക്കും പോലെ.

അപ്പുവിൻ്റെ ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു വന്നപ്പോഴേക്കും രാത്രി ഒരുപാടു വൈകിയിരുന്നു.

അഞ്ജലിക്ക് ആരെയും പരിചയപ്പെടാൻ താൽപര്യമുണ്ടായിരുന്നില്ല, എന്നാ്ൽ പയ്യെ പയ്യെ എല്ലാവരെയും അവൾ ഇഷ്ടപ്പെട്ടു .തൻ്റ തറവാട്ടിൽ ഇല്ലാത്ത ഒന്ന് അപ്പുവിൻ്റെ വീട്ടിൽ ഉണ്ടെന്ന് അഞ്ജലിക്കു തോന്നി,

നിറഞ്ഞ സ്‌നേഹത്തിൽ ബന്ധങ്ങളെ പൊതിയുന്ന ഒരു അദൃശ്യമായ നൂൽ.!!

അപ്പുവി സ്റ്റെ അച്ഛനായ ഹരികുമാരമേനോനോട് പ്രത്യേകമായ ഒരിഷ്ടം അവൾക്കു തോന്നി.

തൻ്റെ അച്ഛൻ ഒരു ജന്മത്തിൽ തരാത്ത പിതൃവാൽസല്യം അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ നൽകിയെന്ന് അ്ഞ്ജലിക്കു തോന്നി.

അപ്പു തികച്ചും ഭാഗ്യവാനാണ്, അവൾ മനസ്സിലോർത്തു, എല്ലാവർക്കും അപ്പുവിനെ എന്തിഷ്ടമാണ്.

‘ഹാ, നിങ്ങളെല്ലാവരും കൂടി ഇവളെ ഇന്നു രാത്രി തന്നെ കത്തിവച്ചു കൊല്ലാനാണോ പരിപാടി, ബാക്കി സംസാരമൊക്കെ നാളെയാകാം, മോളേ അഞ്ജലി, നീ മുറിയിലേക്കു ചെല്ലൂ'

അപ്പുവിൻ്റെ അവരുടെ അടുത്തേക്കു ചെന്നു പറഞ്ഞു.

മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങളുമായി അഞ്ജലി അപ്പുവിൻ്റെ മുറി ലക്ഷ്യമാക്കി നീങ്ങി.

വാതിൽ തുറന്ന് അകത്തു കയറിയ അവൾ കണ്ടത്, കട്ടിലിൽ തളർന്നുറങ്ങുന്ന അപ്പുവിനെയാണ്.

കല്യാണദിവസത്തിൻ്റെ ക്ഷീണം കാരണം അ്ഞ്ജലിയെ കാത്തിരുന്ന പാവം അ്പ്പു മയക്കത്തിലേക്കു വഴുതി വീണിരുന്നു.

കട്ടിലിനരികിലുള്ള കസേരയിലേക്ക് അഞ്ജലി ചാഞ്ഞു.

ഒരു നിമിഷം, അവൾ അവൻ്റെ മുഖത്തേക്കൊന്നു നോക്കി,

സുഖ സുഷുപ്തിയിലാണ്ട അപ്പു.

സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു പതിച്ച മാലാഖയുടെ ഉറക്കം ചിത്രീകരിക്കുന്ന ഒരു പെയിൻ്റിങ് പൂനയിലെ ആർ്ട് ഗാലറിയിൽ കണ്ടത് അവൾക്കോർമ്മ വന്നു,

അതു പോലെ തന്നെയുണ്ട് അപ്പുവും.

സ്വർഗം നഷ്ടപ്പെട്ട മാലാഖയുടെ മുഖത്തു വിഷാദമായിരുന്നെങ്കിൽ ഇവിടെ അപ്പുവിൻ്റെ മുഖത്തു സ്‌ന്തോഷം നിറഞ്ഞു നിന്നിരുന്നു.

അതിൻ്റെ പ്രതിഫലനമെന്നോണം അവൻ്റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നിരുന്നു.

അപ്പുവിനോട് എന്തോ ഒരു മമത അവളുടെ മനസിൽ വിരിഞ്ഞെങ്കിലും പെട്ടെന്നു തന്നെ അതു കെട്ടു.

‘ എന്നെ നേടിയെന്ന സന്തോഷത്തിലാണോ അപ്പൂ നീ ചിരിക്കുന്നത് ‘

അപ്പുവിനെ സാകൂതം നോക്കിയിട്ട് അവൾ തന്നോടു തന്നെ ചോദിച്ചു.

‘ഇല്ല , മോനെ, നിനക്കതിനു കഴിയില്ല, ഭാര്യയാക്കി കൊണ്ടു നട്ക്കാമെന്ന്ല്ലാതെ അഞ്ജലിയുടെ മനസ്സിലോ ശരീരത്തിലോ ഒരിക്കലും നിനക്കു സ്ഥാനമുണ്ടാകില്ല'

പല്ലു ഞെരിച്ചു കൊണ്ട് അവൾ തന്നോടു തന്നെ ഉത്തരവും പറഞ്ഞു.

അഞ്ജലി അവനെ നോക്കിക്കൊണ്ടിരിക്കെ അപ്പു പെട്ടെന്നു കണ്ണു തുറന്നു.

അവൻ്റെ നോട്ടം അഞ്ജലിയുടെ മുഖത്തു ചെന്നു പതിച്ചു.

‘ഞാൻ ഉറങ്ങിപ്പോയി'

സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ അപ്പു എഴുന്നേറ്റു.

അഞ്ജലിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.

‘അതേ , ഞാൻ ഉറങ്ങിപ്പോയെന്ന്'

അഞ്ജലിയുടെ മുന്നിൽ നിന്നു കുറുമ്പുകാട്ടുന്ന ഒരു കുട്ടിയെപ്പോലെ ചിരി്ച്ചു കൊണ്ട് അപ്പു പറഞ്ഞു.

ഏതു പെണ്ണും അലിഞ്ഞുപോകുന്ന ഒരു ചിരിയായിരുന്നിട്ടും അഞ്ജലിക്കു യാതൊരു ഭാവഭേദങ്ങളും ഇല്ലായിരുന്നു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)