എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
നിറഞ്ഞ സ്‌നേഹത്തിൽ ബന്ധങ്ങളെ പൊതിയുന്ന ഒരു അദൃശ്യമായ നൂൽ.!!
അപ്പുവി സ്റ്റെ അച്ഛനായ ഹരികുമാരമേനോനോട് പ്രത്യേകമായ ഒരിഷ്ടം അവൾക്കു തോന്നി.
തൻ്റെ അച്ഛൻ ഒരു ജന്മത്തിൽ തരാത്ത പിതൃവാൽസല്യം അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ നൽകിയെന്ന് അ്ഞ്ജലിക്കു തോന്നി.
അപ്പു തികച്ചും ഭാഗ്യവാനാണ്, അവൾ മനസ്സിലോർത്തു, എല്ലാവർക്കും അപ്പുവിനെ എന്തിഷ്ടമാണ്.
‘ഹാ, നിങ്ങളെല്ലാവരും കൂടി ഇവളെ ഇന്നു രാത്രി തന്നെ കത്തിവച്ചു കൊല്ലാനാണോ പരിപാടി, ബാക്കി സംസാരമൊക്കെ നാളെയാകാം, മോളേ അഞ്ജലി, നീ മുറിയിലേക്കു ചെല്ലൂ’
അപ്പുവിൻ്റെ അമ്മായി അവരുടെ അടുത്തേക്കു ചെന്നു പറഞ്ഞു.
മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങളുമായി അഞ്ജലി അപ്പുവിൻ്റെ മുറി ലക്ഷ്യമാക്കി നീങ്ങി.
വാതിൽ തുറന്ന് അകത്തു കയറിയ അവൾ കണ്ടത്, കട്ടിലിൽ തളർന്നുറങ്ങുന്ന അപ്പുവിനെയാണ്.
കല്യാണദിവസത്തിൻ്റെ ക്ഷീണം കാരണം അ്ഞ്ജലിയെ കാത്തിരുന്ന പാവം അ്പ്പു മയക്കത്തിലേക്കു വഴുതി വീണിരുന്നു.
കട്ടിലിനരികിലുള്ള കസേരയിലേക്ക് അഞ്ജലി ചാഞ്ഞു.
ഒരു നിമിഷം, അവൾ അവൻ്റെ മുഖത്തേക്കൊന്നു നോക്കി,
സുഖ സുഷുപ്തിയിലാണ്ട അപ്പു.
സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു പതിച്ച മാലാഖയുടെ ഉറക്കം ചിത്രീകരിക്കുന്ന ഒരു പെയിൻ്റിങ് പൂനയിലെ ആർ്ട് ഗാലറിയിൽ കണ്ടത് അവൾക്കോർമ്മ വന്നു,