എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
നെന്മാറയിൽ നിന്നുള്ള ഇല്ലത്തെ ബ്രാഹ്മണൻ പൂജിച്ചു നൽകിയ താലി അപ്പു അഞ്ജലിയുടെ കഴുത്തിൽ അണിയിച്ചു.
ഒരു ശില പോലെയായിരുന്നു അഞ്ജലിയുടെ ഇരിപ്പ്.
അവളുടെ കണ്ണിൽ നിന്നു കണ്ണീർ പുഴ പോലെ പുറത്തേക്കൊഴുകി, ഉള്ളിൽ ഒരു മഹാസമുദ്രം അലയടിച്ചു.
ഒടുവിൽ എല്ലാം കഴിഞ്ഞു,
ആഘോഷങ്ങളും, രക്ഷിതാക്കളുടെ ബാധ്യതകളും, വേർപിരിയലിൻ്റെ കണ്ണീരും.
മേലേട്ടു തറവാട്ടിലേക്ക് അഞ്ജലിയുമായി പുറപ്പെടുന്നതിനു മുൻപ് കൃഷ്ണകുമാർ അപ്പുവിൻ്റെ കൈകളിൽ പിടിച്ചൊന്നമർത്തി.
മോനെ അപ്പൂ’ ,
സ്വതവേ പരുക്കനായ ആ മനുഷ്യൻ ആർദ്രമായ കണ്ണുകളോടെ അപ്പുവിനെ നോക്കി,
‘എൻ്റെ മകളെ ഒരിക്കലും സ്‌നേഹിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല, അവൾ പാവമാണ്, അവിടെ അവളെ്‌പ്പോഴും സന്തോഷവതിയായിരിക്കണം’.
ഇടയ്‌ക്കൊന്നിടറിയെങ്കിലും കൃഷ്ണകുമാർ പറഞ്ഞുതീർത്തു.
അപ്പു തിരിച്ചൊന്നും പറഞ്ഞില്ല, പകരം കൃഷ്ണകുമാറിൻ്റെ കൈകളിൽ ഒന്നു തലോടി, എല്ലാം താൻ കേട്ടുവെന്ന് അറിയിക്കും പോലെ.
അപ്പുവിൻ്റെ ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു വന്നപ്പോഴേക്കും രാത്രി ഒരുപാടു വൈകിയിരുന്നു.
അഞ്ജലിക്ക് ആരെയും പരിചയപ്പെടാൻ താൽപര്യമുണ്ടായിരുന്നില്ല, എന്നാ്ൽ പയ്യെ പയ്യെ എല്ലാവരെയും അവൾ ഇഷ്ടപ്പെട്ടു .തൻ്റ തറവാട്ടിൽ ഇല്ലാത്ത ഒന്ന് അപ്പുവിൻ്റെ വീട്ടിൽ ഉണ്ടെന്ന് അഞ്ജലിക്കു തോന്നി,