എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
കസിൻ സഹോദരിയുടെ കമൻ്റ് കേട്ടു മറ്റുള്ളവർ പൊട്ടിച്ചിരിക്കുമ്പോൾ അഞ്ജലിയുടെ മുഖത്തേക്കു ചോര ഇരച്ചുകയറുകയായിരുന്നു,
‘ഉമ്മ വയ്ക്കാനിങ്ങു വരട്ടെ, കരണം അടിച്ചു പുകയ്ക്കും ഞാൻ’
പെൺകുട്ടികളുടെ പൊട്ടിച്ചിരികൾക്കിടയിൽ അഞ്ജലിയുടെ ആത്മഗതം ആരും കേട്ടില്ല.
അണിമംഗലത്തെ തറവാട്ടുക്ഷേത്രത്തിലായിരുന്നു കല്യാണം.
പരമ്പരാഗതമായി തറവാട്ടിലെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് ഇവിടെയാണ്.
സ്വന്തമായി ഒരു ഓഡിറ്റോറിയമുണ്ടെങ്കിലും കൃഷ്ണകുമാർ അതു പരിഗണിക്കാതിരുന്നതിനു കാരണവും മറ്റൊന്നല്ല.
രാവിലെ തറവാട്ടിലെ ക്ഷേത്രത്തിൽ കുളിച്ചു തൊഴുത് അപ്പു അണിമംഗലം തറവാട്ടിലേക്കു ബന്ധുക്കളോടൊപ്പം പുറപ്പെട്ടു.
അച്ഛൻ പുതുതായി വാങ്ങിക്കൊടുത്ത മിനിക്കൂപ്പറിൽ.
ആലത്തൂരിൽ നിന്നു പുറപ്പെട്ട കാർ അണിമംഗലത്തേക്കെത്തുമ്പോഴേക്കും അവൻ്റെ നെഞ്ചിൽ പെരുമ്പറ ഉച്ചസ്ഥായിയിലെത്തി.
ചെറുപ്രായത്തിൽ വിവാഹിതനാകുന്ന ഒരു പയ്യൻ അഭിമുഖീകരിക്കുന്ന എല്ലാ വെപ്രാളവും മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു.
സുഖകരമായ അനുഭൂതി അപ്പുവിനെ പൊതിഞ്ഞുനിന്നു.
വിവാഹത്തിനു പ്രകൃതിയും കനിഞ്ഞനുഗ്രഹിച്ചു.
തെളിഞ്ഞമാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടി, കാറിൻ്റെ ചില്ലിലേക്കു മഴത്തുള്ളികൾ ശ്രൂം എന്ന ശബ്ദത്തോടെ വന്നിടിച്ചു.