എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
തന്‌റെ സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ ഒക്കെ ഒരു താലിച്ചരടിൽ അവസാനിക്കുകയാണെന്നു അവൾക്കു തോന്നി്,
സമ്മതം പോലും നോക്കാതെ വിവാഹം തീരുമാനിച്ച അച്ഛൻ കൃഷ്ണകുമാർ മേനോനോടുള്ള അധികരിച്ച ദേഷ്യം മാത്രമായിരുന്നു ആ പെൺമനസ് നിറയെ.
വാതിലിൽ ഒരു മുട്ട് കേട്ടു തൻ്റെ മുടി വാരിക്കെട്ടി അഞ്ജലി എഴുന്നേറ്റു.
വാതിൽ തുറന്നതും കസിൻ സഹോദരിമാരുടെ ഒരു പട മുറിയിലേക്ക് ഇരച്ചു കയറി.
‘അഞ്ജലിക്കുട്ടീ’ അവർ ആർത്തു വിളിച്ചു.
അഞ്ജലിക്ക് ഈർഷ്യയാണ് തോന്നിയത്.
‘ഒന്നുറങ്ങാനും സമ്മതിക്കില്ലേ?’
അവൾ അവരോടു കയർത്തു.
‘നാളെ കല്യാണമായിട്ട് അങ്ങനെ കിടന്നുറങ്ങിയാലോ’
കൂട്ടത്തിലെ കാന്താരി മറുപടി പറഞ്ഞു
‘വാ , നിന്‌റെ കൈയ്യിൽ മൈലാഞ്ചിയിടണ്ടേ, ആഭരണങ്ങൾ ഇടണ്ടേ?’
അവർ വിളിച്ചുചോദിച്ചു.
‘വേണ്ട’
വെ്ട്ടിമുറിക്കുംപോലെ അഞ്ജലിയുടെ മറുപടി.
ആ എതിർപ്പൊന്നും അവർ കാര്യമായെടുത്തില്ല.
അഞ്ജലിയുടെ കൈകളിൽ അവർ മൈലാഞ്ചിയിട്ടു,
പാൽനിറമുള്ള അണിമെയ്യിൽ ആഭരണങ്ങൾ ചാർത്തി.
പതിവില്ലാതെ വെള്ളനിറത്തിലുള്ള ഒരു സാരിയായിരുന്നു അഞ്ജലി ഉടുത്തിരുന്നത്.
അരഞ്ഞാണമിടാനായി അവളുടെ വയറിൻ്റെ ഭാഗത്തുള്ള സാരി കൂട്ടത്തിൽ ഒരുവൾ മാറ്റി,
ഒതുങ്ങി മനോഹരമായ പൊക്കിൾചുഴി ചൂണ്ടിക്കാട്ടി അവൾ വിളിച്ചുപറഞ്ഞു
‘ദേ അഞ്ജലി, ഞാനുറപ്പു തരുന്നു, ഇവിടം അപ്പുവിനു നന്നായി ഇഷ്ടപ്പെടും, നിൻ്റെ മുഖത്തു തന്നില്ലെങ്കിലും ഇവിടെ ഒരുമ്മ അവൻ തരുംട്ടോ’