എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അവൾ പറഞ്ഞു.
‘ശ്രദ്ധിച്ചു നോക്കൂ എനിക്കു കാണാമല്ലോ’
അവൻ മറുപടി പറഞ്ഞു.
‘ങൂം ഒന്നു പോയേ..ദേ അപ്പൂ, നല്ല മഞ്ഞ്ണ്ട് വെളിയിൽ നിന്നു പനിയാക്കാതെ വന്നേ, വന്നു കിടന്നേ…’
അവൾ അവൻ്റെ പിന്നിൽ നിന്നു തള്ളിക്കൊണ്ട് പറഞ്ഞു.
അവൻ ചിരിയോടെ അവൾക്കൊപ്പം കിടപ്പുമുറിയിലേക്കു പോയി.
അഞ്ജലി അപ്പുവിനെ കിടക്കയിലേക്കു തള്ളിയിട്ടു. എന്നിട്ടവനെ ഇരുകൈകൊണ്ടും ചേർത്തു മുറുക്കിപ്പിടിച്ചു കിടന്നു.
ഒരു കുട്ടി ടെഡിബിയറിനെ കെട്ടിപ്പിടിച്ചുറങ്ങുന്നതുപോലെ
‘നക്ഷത്രപ്പൂക്കളൊന്നും ഇല്ല അപ്പൂ,വെളിയിലൊന്നും പോകണ്ടാട്ടോ….’
ഉറക്കച്ചടവിൽ ഇടറുന്ന വാക്കുകളിൽ അവൾ അപ്പുവിൻ്റെ കാതിൽ പറഞ്ഞു.
എന്നാൽ അവളത് പറഞ്ഞത് തെറ്റായിരുന്നു കേട്ടോ.. വലിയതെറ്റ്.!!!
അന്നേ രാത്രി ആലത്തൂരിലെ മാനത്തു നക്ഷത്രപ്പൂക്കൾ വിരിഞ്ഞു നിറഞ്ഞു.
മേലേട്ടെ അപ്പുവിനും അഞ്ജലിയെയും നോക്കി അവർ ചിരിച്ചു.
ആ പ്രകാശത്തിൽ ഉറങ്ങിക്കിടന്ന അപ്പുവിൻ്റെയും അഞ്ജലിയുടെയും മുഖം തുടത്തു.
ശുഭപര്യവസായിയായ ആ പ്രണയകഥ ചൊല്ലി നക്ഷത്രപ്പൂക്കൾ ആകാശത്തു നൃത്തം ചെയ്തു.
നല്ല ഉറക്കത്തിലായതിനാൽ ആലത്തൂരുകാർ ആരും അതു കണ്ടില്ല.
കണ്ട ആരെങ്കിലുമുണ്ടെങ്കിൽ പെരും നുണയരെന്നു പേരു കിട്ടുമെന്നു കരുതി ആരും തമ്മിൽ പറഞ്ഞുമില്ല.
(അവസാനിച്ചു)
One Response