എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അവളുടെ ഭർത്താവിൻ്റെ നെഞ്ചിൽ തലചായ്ച്ച് സംതൃപ്തിയുടെ പുഞ്ചിരിയുമായി അവൾ മയങ്ങിയപ്പോൾ അവളുടെ സീമന്തരേഖയിലെ സിന്ദൂരം തിളങ്ങുന്നുണ്ടായിരുന്നു.
ശുഭ പര്യവസായിയായ ഒരു പ്രേമകഥയുടെ അവസാന രംഗമെന്നപോലെ.!!
രാത്രിയുടെ ഏതോ യാമത്തിൽ അഞ്ജലി കിടക്കയിൽ എഴുന്നേറ്റിരുന്നു.
അരികെ അപ്പു ഉണ്ടായിരുന്നില്ല.
അപ്പൂ, അവൾ ഒന്നു രണ്ടു തവണ വിളിച്ചു.
വസ്ത്രം വാരിച്ചുറ്റി അഴിഞ്ഞ മുടി വശങ്ങളിലേക്കൊതുക്കി അവൾ ബാൽക്കണിയിലേക്കിറങ്ങി.
പ്രതീക്ഷ തെറ്റിയില്ല,
അപ്പു അവിടെയുണ്ടായിരുന്നു…
ആകാശത്തേക്കു കണ്ണും നട്ട്…
അവൾ അവനരികിലേക്കു വന്നു.
അവൻ്റെ പിൻഭാഗത്ത് ഒരടി കൊടുത്തപ്പോൾ അവൻ തിരിഞ്ഞു നോക്കി.
‘ഇവിടെ വന്നു നിക്യാ….’
അവൾ ചോദിച്ചു.
ഒരു ചിരിയായിരുന്നു അവൻ്റെ മറുപടി.
‘ചിരിക്കുന്നോ ഭൂതത്താനേ..’
അവൾ കളിയോടെ പറഞ്ഞു.
‘ആകാശത്തു നക്ഷത്രപ്പൂ നോക്കി നിക്ക്വാരിക്കും അല്ലേ’
അവൾ ചുണ്ടിലൊളിപ്പിച്ച ചിരിയോടെ വീണ്ടും ചോദിച്ചു.
‘ഞാൻ കണ്ടല്ലോ നക്ഷത്രപ്പൂക്കൾ അഞ്ജലിക്കു കാണണോ’
അപ്പു അവളോടു ചോദിച്ചു.
അവളവൻ്റെ ശരീരത്തോട് ഒട്ടി നിന്നു.
അപ്പു ആകാശത്തേക്കു കൈ നീട്ടി.
‘ദേ ശരിക്കു നോക്കൂ, നക്ഷത്രപ്പൂക്കൾ..’
അവൾ അങ്ങോട്ടു ശ്രദ്ധയോടു നോക്കുന്നതു
പോലെ അഭിനയിച്ചു.
‘എവിടെ ഞാനൊന്നും കണ്ടില്ലല്ലോ’
One Response