എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
വീണ്ടും അവൾ കെഞ്ചലിന്റെ സ്വരത്തിൽ പറഞ്ഞു.
അവൻ തലയാട്ടി.
ലോകം പിടിച്ചടക്കിയ സന്തോഷമുണ്ടായിരുന്നു അഞ്ജലിയുടെ മുഖത്ത്.
അപ്പു അവളെ ശ്രദ്ധയോടെ നോക്കുകയായിരുന്നു.
ഒരു ദേവതയെപ്പോലെയുള്ള അവളുടെ സൗന്ദര്യം പൊയ്പ്പോയിരുന്നു.
അവളുടെ മുഖത്തു ദുഖം ഘനീഭവിച്ചു കിടക്കുന്നത് അടുത്തറിയാമായിരുന്നു.
അവരിരുവരും കഥകൾ പറഞ്ഞിരുന്നു.
ഹരികുമാരമേനോന്റെയും അച്ഛമ്മയുടെയും മരണവിവരം അവളവനോടു പറഞ്ഞു.
ഞാനറിഞ്ഞിരുന്നു അഞ്ജലി, രോഹൻ അറിയിക്കുന്നുണ്ടായിരുന്നു. എല്ലാം.
അവൻ പറഞ്ഞു.
കാറ്റ് അഞ്ജലിയുടെ തലമുടിയിൽ തലോടി.
അവൾ എഴുന്നേറ്റ് അപ്പുവിനു സമീപം വന്നു.
അവന്റെ നെഞ്ചിൽ അഞ്ജലി കൈയമർത്തി.
‘അപ്പൂ, എന്നോടൊപ്പം നാട്ടിലേക്കു വരുമോ…’
അവൾ വീണ്ടും കെഞ്ചി ചോദിച്ചു.
അപ്പു വീണ്ടും അസ്വസ്ഥനായി
.’പറ്റില്ലെന്നു പറഞ്ഞില്ലേ അഞ്ജലീ,പിന്നെയുമെന്തിനാ ചോദിക്കുന്നേ’
അവൻ മുഖം വെട്ടിച്ചുകൊണ്ടു ചോദിച്ചു.
ഒരു നിമിഷം അഞ്ജലി പതർച്ചയോടെ നിന്നു.
‘കിടക്കാം’
അവൾ പറഞ്ഞു.
അപ്പു ഒന്നും മിണ്ടിയില്ല.
അവരിരുവരും കിടപ്പുമുറിയിലേക്കു നടന്നു.
മുറിയിലേ വലിയ കട്ടിൽ.
അപ്പു മുറിയിലുണ്ടായിരുന്ന സെറ്റിയിൽ കിടക്കാൻ ഭാവിച്ചു.
‘കട്ടിലിൽ കിടക്കാം മാഷേ ഞാൻ പിടിച്ചു തിന്നുകയൊന്നുമില്ല,’
അവൾ പറഞ്ഞു.
ഒരു നിമിഷം സന്ദേഹത്തോടെ നോക്കിയ ശേഷം അവൻ കട്ടിലിലേക്കു കിടന്നു.