എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അവന്റെ മുടിയിൽ കുത്തിപ്പിടിച്ച് അവൾ സങ്കടത്തോടെ പറഞ്ഞു.
അവൻ ഒന്നും മിണ്ടിയില്ല.
‘നീ മരിക്കാൻ ഞാൻ സമ്മതിക്കില്ല അഞ്ജലീ , നീയിവിടുന്ന് പോണം നാളെത്തന്നെ, നിന്റെ അപ്പുവല്ല ഞാൻ , അനോഖി ബാബയാണ്. നീ മരിക്കാതിരിക്കാനാണ് ഞാൻ ഈ വേഷം അണിഞ്ഞത്.ഇനി എനിക്ക് ഒരു തിരിച്ചുപോക്കില്ല. അതോണ്ട് നീ പോണം.’
‘ഞാനെന്നേ മരിച്ചു അപ്പൂ, നീ വിട്ടുപോയപ്പോൾ തന്നെ’
അഞ്ജലി മുഖം പൊത്തി കരഞ്ഞു.
കുറച്ചു നേരം അപ്പു മിണ്ടാതെയിരുന്നു. എന്നിട്ട് അവളുടെ അടുത്തെത്തി അവളെ ആശ്വസിപ്പിച്ചു.
‘ പോ അഞ്ജലീ പോ…ഇത് നിന്റെ സ്ഥലമല്ല.,,,’
അവൻ അവളോടു പറഞ്ഞു.
കുറച്ചു നേരം അഞ്ജലി കരഞ്ഞു
.’ശരി ഞാൻ പോയേക്കാം
ഗദ്ഗദത്തോടെ അവൾ പറഞ്ഞു. പക്ഷേ ഈയൊരു രാത്രി , ഈയൊരു രാത്രി എന്റെ അപ്പു എന്നോടൊത്ത് കഴിയണം’
അവൾ കേണൂ.
‘സാധ്യമല്ല’
അപ്പു വെട്ടിത്തുറന്നു പറഞ്ഞു.
‘വേണം അപ്പു ഇന്നു മാത്രം, നമ്മൾ തമ്മിൽ നീ പേടിക്കുന്നതു പോലെയൊന്നും സംഭവിക്കില്ല’
അഞ്ജലി വീണ്ടും കേണപേക്ഷിച്ചു.
അപ്പുവിന്റെ ഹൃദയം അലിഞ്ഞു. എത്ര വലിയ സന്ന്യാസിയാണെങ്കിലും ഇതായിരുന്നു താൻ തേടിയ സ്നേഹം,
അവൾ പൊട്ടിക്കരയുകയാണ്.
അവനു സഹിച്ചില്ല.
അവൻ മൗനം തുടർന്നു, സമ്മതമെന്ന് അറിയിക്കുന്ന മൗനം.
അവളതു വേഗം തിരിച്ചറിഞ്ഞു.
ഇന്ന് ഒരു രാത്രി..