എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
‘അപ്പു ഇരിക്കൂ’
മുറിയിലെ കസേര കാട്ടി അവൾ പറഞ്ഞു.
അവൻ ആ കസേരയിൽ തലകുനിച്ചിരിപ്പായി.
ഒരു ഗ്ലാസിൽ ഫ്ളാസ്‌കിൽ നിന്നു ചായ പകർന്ന് അവൾ അവനു സമീപമെത്തി.
അവൻ മുഖാവരണവും തലപ്പാവും അഴിച്ചു ടീപ്പോയിൽ വച്ചു.
അവളുടെ കൈയിൽ നിന്നു ചായ വാങ്ങി മെല്ലെ മൊത്തിക്കുടിച്ചു.
റോസ് നിറമുണ്ടായിരുന്ന മനോഹരമായ അപ്പുവിന്റെ പനിനീർച്ചുണ്ടുകൾ മഞ്ഞുനാട്ടിലെ ജീവിതം മൂലം വരണ്ടുണങ്ങിയിരുന്നു.
‘അഞ്ജലി വരേണ്ടിയിരുന്നില്ല.’
അപ്പു മൗനം ഭഞ്ജിച്ചു സംസാരിച്ചു തുടങ്ങി.
അവൾ അതിനുത്തരം നൽകിയില്ല.
അവന്റെ അരികിലുള്ള ഒരു കസേരയിൽ അവളും ഇരിപ്പുറപ്പിച്ചു.
‘ഞാനിത്രകാലം എന്തു ചെയ്യുകാണെന്നാണ് അപ്പു വിചാരിച്ചിരുന്നത് ‘
അവൾ അവനോടു ചോദിച്ചു.
ഒരു നിമിഷം എന്തോ ഇടറിപ്പറഞ്ഞ ശേഷം അവൻ മറുപടി പറഞ്ഞു.
‘ഞാൻ വിചാരിച്ചു നീ എന്നെ മറന്ന് മറ്റൊരു വിവാഹമൊക്കെ ചെയ്ത് ജീവിച്ചുതുടങ്ങിക്കാണുമെന്ന്. ഞാനാഗ്രഹിച്ചതും അതു തന്നെയാണ്.’
അത്ര നേരം ശാന്തമുഖഭാവത്തിൽ ഇരുന്ന അഞ്ജലിയുടെ ഭാവം മാറിയത് അപ്പോഴാണ്.
അവൾ പരിസരം മറന്ന് അലറിവിളിച്ചു. അവന്റെ മുഖത്തും തോളിലും അവളുടെ കൈത്തലങ്ങൾ ഉയർന്നു വീണു.
പടക്ക് പടക്ക് എന്ന് അടി പൊട്ടി.
‘നീയെന്നെ വിട്ട് ഓടിപ്പോയതിൽ എനിക്ക് ദുഖമില്ലപ്പൂ, പക്ഷേ നിനക്കിത് തോന്നിയല്ലോ, നീയെന്നെക്കുറിച്ച് ഇത്രയുമല്ലേ മനസ്സിലാക്കിയുള്ളല്ലോ,’