എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഇതിനു മാത്രം എന്തു തെറ്റു ചെയ്തൂ ഞാൻ….എന്റെ ദൈവങ്ങളേ..
‘മേംസാബ്, മേംസാബ്…’
വാതിൽക്കലുള്ള ഒരു മുട്ടു കേട്ടാണ് അവളുടെ ശ്രദ്ധ തിരിഞ്ഞത്.
കതകു തുറന്ന അഞ്ജലി കണ്ടത് ഹോട്ടലിലെ ജോലിക്കാരിലൊരാളെയാണ്.
തലപ്പാവൊക്കെയുള്ള ഒരു ജോലിക്കാരൻ.
‘കോയി ആദ്മി ആപ്കോ മിൽനേ കേലിയേ ആയാ, റിസപ്ഷൻ മേ ‘
അയാൾ പറഞ്ഞു.
‘ഉസ്‌കോ അന്തർ ആനേ കോ ബോലിയേ’
അവൾ പറഞ്ഞു.
‘ജീ’ ജോലിക്കാരൻ പിന്തിരിഞ്ഞു.
കുറച്ചു നിമിഷങ്ങൾ, ഒരു പാദപതന ശബ്ദം നേർത്തു കേട്ടു.
പിന്നീടത് ഉച്ചസ്ഥായിയിലായി.
അപ്പു മുറിയിലേക്കെത്തി.
മൂക്കിനു താഴെ താടിയുൾപ്പെടെ മൂടുന്ന പുള്ളിക്കുത്തുകളുള്ള ഒരാവരണവും തലപ്പാവും അവൻ അണിഞ്ഞിരുന്നു.
അനോഖി ബാബയായ തന്നെ ആരും തിരിച്ചറിയാതിരിക്കാനായിരുന്നു അവന്റെ വേഷം മാറൽ.
‘വരൂ’ ആഹ്ലാദം ഇടനെഞ്ചിൽ പൊട്ടിമുളച്ച ശബ്ദത്തിൽ അഞ്ജലി അവനെ സ്വാഗതം ചെയ്തു.
എത്രയോ കാലമായി കൈവിട്ട തന്റെ പുരുഷൻ, തന്റെ സീമന്തരേഖയിലെ സിന്ദൂരത്തിന്റെ അവകാശി….
നീണ്ട കുർത്തയും പാന്റും ധരിച്ച് നിന്ന അപ്പുവിന്റെ പ്രാകൃതമായ ആ രൂപത്തോട് അവൾക്ക് ദേഷ്യമൊന്നും തോന്നിയില്ല.
എല്ലാം തനിക്കു വേണ്ടിയായിരുന്നു. തനിക്കു വേണ്ടി.
ആ ഉള്ളു നിറയെ സ്നേഹമാണ്.
കുറ്റപ്പെടുത്താനല്ല താൻ ഇത്രടം വന്നിരിക്കുന്നത്. അതവൾക്കു നന്നായി അറിയാമായിരുന്നു.