എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
അപ്പു പറഞ്ഞു.
‘പേടിക്കേണ്ട., നീയുമായി സെക്സിലേർപ്പെടാൻ അല്ല ഞാൻ വിളിക്കണത്. ഞാൻ പ്രോമിസ് ചെയ്യുന്നു. അതു കൊണ്ട് അപ്പൂ, നീ വരണം, ഞാൻ കാത്തിരിക്കും.’
അഞ്ജലി പറഞ്ഞു തിരികെ നടന്നു.
മഞ്ഞിന്റെ പശ്ചാത്തലത്തിൽ ചുവന്ന അഗ്നിനാളം പോലെ നടന്നു നീങ്ങുന്ന അവളെ നിർന്നിമേഷനായി അപ്പു നോക്കി നിന്നു.
ദേവപ്രയാഗിലെ പൗരാണികമായ ഹോട്ടലാണു ഗംഗാസാഗർ നികുഞ്ജ്.
ചിത്രപ്പണികളുള്ള ചുവരുകളുള്ള തന്റെ മുറിയിൽ ഭിത്തിയിലെ ഒരു ചിത്രം നോക്കിയിരിക്കുകയായിരുന്നു അഞ്ജലി.
ലങ്കയിലെ യുദ്ധം ജയിച്ചശേഷം സീതാദേവിയെ പരിത്യജിക്കുന്ന രാമന്റെ മുഖഭാവങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഒരു പെയിന്റിങ്. അതിലെ രാമനു തന്റെ അപ്പുവിന്റെ മുഖമാണെന്ന് അഞ്ജലിക്കു തോന്നി.
അവളെഴുന്നേറ്റു ബാൽക്കണിയിലേക്കു നടന്നു. സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ഹോട്ടലിന്റെ വിശാലമായ പൂന്തോട്ടം ആ ബാൽക്കണിയിൽ നിന്നാൽ കാണാം. അകലെ ദേവപ്രയാഗിന്റെ കമനീയമായ ദൃശ്യം.
കൈകളിലെ ധൂപപാത്രങ്ങളിൽ സാമ്പ്രാണി പുകച്ച് സന്ന്യാസിമാർ നടക്കുന്നു.
ജീവിതത്തിൽ നിന്നു മോക്ഷം നേടാൻ ആഗ്രഹിച്ചു വന്ന ഒട്ടേറെപ്പേർ..
അവരുടെ നിസ്സംഗമായ നോട്ടങ്ങൾ.
മഞ്ഞിന്റെ തണുപ്പിലലിഞ്ഞു ചേർന്ന ചന്ദനത്തിരികളുടെ ഗന്ധം.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കൈ തന്റെ വായിൽ പൊത്തിപ്പിടിച്ച് അവൾ ശബ്ദമില്ലാതെ കരഞ്ഞു.