എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
മോഹങ്ങൾ – എങ്ങനെ ഒരു അന്യയെപ്പോലെ തന്നോടു പെരുമാറാൻ അപ്പുവെന്ന തന്റെ ഭർത്താവിനു സാധിക്കുന്നു.
15 വർഷത്തെ സന്ന്യാസം എന്നെന്നേക്കുമായി തന്നിൽ നിന്ന് അപ്പുവിനെ അകറ്റിക്കൊണ്ടുപോയോ?
അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
‘അപ്പൂ,’
അവൾ അവനെ വിളിച്ചു.
അവൻ കൈയുയർത്തി തടഞ്ഞു.
‘അങ്ങനെ വിളിക്കരുത്. അതെന്റെ പൂർവാശ്രമ നാമമാണ്. ഇപ്പോൾ ഞാൻ അനോഖി ബാബയാണ്.’
‘എന്തു ബാബയായാലും എനിക്ക് നീ എന്റെ അപ്പു മാത്രമാണ്.
എത്ര ജഡ ധരിച്ചാലും. ഇതെല്ലാം വെറും കള്ളമാണ്. ഞാൻ മരിക്കുമെന്നു കരുതി നീയുണ്ടാക്കിയ കപടവേഷം.
എന്റൊപ്പം വരണം അപ്പു. ഞാൻ നിന്റെ കാലു പിടിക്കാം.’
അഞ്ജലി അവനു നേർക്കു തൊഴുതുകൊണ്ടു പറഞ്ഞു.
‘ഇവിടെ നിന്നു പോകൂ…..’
തന്റെ ഇരു ചെവികളിലും കൈകൾ വച്ച് അപ്പു അലറി.
അഞ്ജലി അവനെ രൂക്ഷമായി നോക്കി.
‘അപ്പൂ,പഴയ ഇരുപത്തൊന്നുകാരല്ല നമ്മൾ രണ്ടുപേരും. പ്രായമായിരിക്കുന്നു.’
‘ ശരി നീ എനിക്കൊപ്പം വരേണ്ട., ഞാൻ ഹോട്ടലിൽ കാത്തിരിക്കും. ഇന്നൊരു ദിവസം ..അല്ല ഇന്നൊരു രാത്രി നീ എനിക്കൊപ്പം ചെലവിടണം. നിന്റെ കെട്ടുതാലി ഇത്രയും നാൾ ചുമന്നു നടന്നവൾ എന്ന നിലയ്ക്ക് എനിക്ക് അതിനർഹതയില്ലേ അപ്പൂ. ഇന്നു നീ വരണം.’
‘ഇല്ല എനിക്കു പറ്റില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ ഇവിടെ നിന്നു സംസാരിക്കാം. രാത്രി വരില്ല ഞാൻ’