എന്റെ ജമീലാത്ത എന്റെ അയൽവാസി
“എന്നാ നമ്പർ സംഘടിപ്പിക്ക്. ബാക്കി കാര്യം ഞാനേറ്റു. “
അഫ്രയെ മുന്നിൽ നിർത്തി എന്നെ രംഗത്തിറക്കാൻ ഇത്ത ബോധപൂർവ്വം കരുനീക്കി. അഫ്ര അടുത്തില്ലാത്ത സമയം നോക്കി വിവരങ്ങളൊക്കെ എന്നെ ഇത്ത അറിയിച്ചു.
അടുത്ത ദിവസംതന്നെ എന്റെ നമ്പർ ഇത്ത അഫ്രയ്ക്ക് നൽകി.
ഉച്ചയോടെ അഫ്രയുടെ ഫോൺ വന്നു.
“ഹലോ.. സമീറല്ലേ..”
“അതെ.. ഇതാരാ?”
” ഞാൻ അഫ്ര. നിങ്ങളുടെ അയൽ വാസിയാ.. ജമീലാത്തയുടെ നാത്തൂനാ..”
“ങ്ങാ.. വീടിന് മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. പേരറിയില്ലായിരുന്നു. എന്താ വിളിച്ചത്..”
” അത്… അത്.. എനിക്കൊരു ഹെൽപ്പ് വേണമായിരുന്നു..”
“എന്ത് ഹെൽപ്പ്..”
എങ്ങനെയാണ് കാര്യത്തിലേക്ക് കടക്കുക എന്ന കാര്യത്തിൽ അഫ്രയ്ക്ക് ഒരു ധാരണയില്ലെന്നും എന്നോട് എന്താ പറയേണ്ടതെന്ന് മുന്നേ പ്ളാൻ ചെയ്തിട്ടില്ലെന്നും അഫ്രയുടെ പരുങ്ങലിൽ വ്യക്തമാണ്.
“അത്.. പിന്നെ… സമീർ എന്താ ചെയ്യുന്നേ..?”
” ഞാൻ BSc കഴിഞ്ഞ് നിൽക്കയാ..”
“ആണോ.. എങ്കിൽ എനിക്കൊരു ഹെൽപ്പ് ചെയ്യാമോ?”
“എന്ത്?”
” ഞാൻ പ്ളസ്റ്റു ഫെയിലാ.. മാത്ത്സാണ് പോയത്.. അടുത്ത മാസം എക്സാമാണ് .. പഠിച്ചോണ്ടിരിക്കയാ.. എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ?”
“സപ്പോർട്ടോ.. എങ്ങനെ ?”
“എനിക്കൊത്തിരി doubts ഉണ്ട്.. അതൊന്ന് clear ചെയ്ത് തരാമോ? എനിക്കീ പ്രദേശം അത്രയ്ക്ക് പരിചയമില്ല. അല്ലെങ്കിൽ വല്ല ട്യൂഷൻ സെന്ററിലും പോകാമായിരുന്നു. അത് തന്നെയല്ല സമീറിനോട് ചോദിച്ചാൽ എല്ലാം clear ചെയ്ത് തരുമെന്നാണ് ജമീലാത്ത പറഞ്ഞത്.. എന്താ ബുദ്ധിമുട്ടാവുമോ?”