എന്റെ ബെഡ് പാർട്ടണേഴ്സ്
“ഹല്ലോ ബാബാ..എങ്ങോട്ടുപോകുന്നു?..പഴയ തലമുറയുടെ ജിജ്ഞാസ ‘ എന്നാല്‍
എനിക്കത് രസമായിത്തോന്നി.
പാവം മനുഷ്യന്‍
“ഞാന്‍ രണ്ടുമാസം ഒരു പ്രോജക്ട് ചെയ്യാന്‍ കോളെജില്‍ നിന്നും വന്നതാ..”
“എവിടെയാ പ്രോജക്ട്? “അമ്മച്ചിയുടെ അന്വേഷണം.
“ബ്രിട്ടാനിയയുടെ ഒരു ഔട്ട്‌സോര്‍സിങ് കമ്പനിയില്‍ അതായത് അവര്‍ക്കുവേണ്ടി..”
“എന്റെ ഒരു പരിചയക്കാരി അവിടെയുണ്ട്…”
“ഗോഡ് ബ്ലെസ്സ് യൂ ഡിയര്‍..”
“താങ്ക് യൂ…”
“വെയര്‍ ആര്‍ യൂ സ്‌റ്റേയിങ് ഡിയര്‍?”
“തീരുമാനിച്ചിട്ടില്ല…”
അവര്‍ അന്യോന്യം നോക്കി..എന്നിട്ട് ഒരു കടലാസ്സില്‍ ഒരു നമ്പറെഴുതിത്തന്നു..
“ഷീ ഈസ് മരിയ..മൈ കസിന്‍..നിനക്കു വേണമെങ്കില്‍ അവിടെ പേയിങ്ഗസ്റ്റായി താമസിക്കാം.ഞങ്ങള്‍ പറഞ്ഞോളാം.”
“താങ്ക് യൂ…”
“ഓ യൂ ആര്‍ ബാച്ചിലര്‍?’..”
“യാ.. “
ഏതായാലും നേരെ ഫാക്ടറിയില്‍ ചെല്ലാം എന്നു വിചാരിച്ചു. പ്രൊഡക്ഷന്‍ മാനേജരെ കൈയ്യിലെടുക്കണം.ഇനി ആറാഴ്ച്ചത്തേക്ക് പുല്ലനാണെന്റെ മാതാ പിതാ ഗുരു ദൈവം..ദുര്‍ഘടം..ജീവിതം..നായയ്ക്കുപോലും നക്കണ്ട എന്നായി..
ബാഗും തൂക്കി ഇറങ്ങി. ഡേവിഡ് ലോബോ..ആണെന്റെ മാനേജര്‍. മടിക്കാതെ
ഭയഭക്തിബഹുമാനത്തോടെ വിഷ് ചെയ്തു. അവന്‍ ഒരു നാല്‍പ്പതുവയസ്സുവരുന്ന ശിങ്കം..ഫ്രഞ്ചുതാടി..മണമുള്ള പൊകല പൈപ്പുവഴി വിഴുങ്ങുന്നു..
“ഹല്ലോ..പയ്യന്‍സ്..”അവന്‍സ് എന്റെ കൈ ഞെക്കിയൊടിച്ചു. ഒടിഞ്ഞ കൈക്കുള്ളില്‍ എല്ല് കൂട്ടിച്ചേർക്കുന്നതിനിടയ്ക്ക് ചായ വന്നു. ഉഗ്രന്‍ ചായ..അവനെ തട്ടിയിട്ട് ഒരു ബീഡി വലിക്കുന്നതായി സങ്കല്‍പ്പിച്ച് മൂഡുവരുത്തി.
“വാ പയ്യന്‍സ് പ്ലാന്റു ഒക്കെ ഒന്നു കാണാം..പുറത്താഞ്ഞൊരടി..ഇവന്‍സിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടുമ്പോഴേക്കും ഒടിയാന്‍ എല്ലൊന്നും ബാക്കി കാണുമോടാ ഊവേ എന്നു മനസ്സില്‍ പറഞ്ഞു.
അടുത്ത പേജിൽ തുടരുന്നു.