എന്റെ ആശേച്ചി
ആശേച്ചി എന്റെ കൈയും പിടിച്ചു മുന്നില്‍ നടന്നു പടിഞ്ഞാറെപ്പുരയുടെ വരാന്തയിലേക്ക് കയറി. അടച്ചിട്ടിരുന്ന വാതിലില്‍ മൂന്ന് നാല് പ്രാവശ്യം ഉറക്കെ മുട്ടി. ശ്ബ്ദം കേട്ടാല്‍ പാമ്പുകള്‍ ഓടിപ്പോകുമെന്ന് കരുതിയാവണമല്ലോ ഈ മുട്ടല്‍ പരിപാടി നടത്തുന്നത്. എന്തായാലും, ഈ മുട്ടല്‍ ഒരു ആത്മവിശ്വാസം നല്‍കും , ഒരു സുരക്ഷിതത്വ ബോധം.
അതുകൊണ്ട് തന്നെ നന്നായി മുട്ടിയതിന് ശേഷം ഏതാനും നിമിഷങ്ങള്‍ കാത്തു. എന്നിട്ട് ചേച്ചി വാതിലിന്റെ കുറ്റി വലിച്ചുതുറന്നു.
പതുക്കെ വാതില്‍ അകത്തേക്ക് തള്ളി തുറന്നു. അപ്പോഴും ചേച്ചി എന്റെ കയ്യില്‍ മുറുക്കി പിടിച്ചിരുന്നു.
മുറിക്കുള്ളിലേക്ക് പതുക്കെ കയറി. അതിലാകെ വിറകു കൂട്ടിയിട്ടിരിക്കുന്നു. ഒരറ്റത്ത് കുറച്ചു പണി സാമഗ്രികളും. തൂമ്പ, മമ്മട്ടി, തുടങ്ങിയവ. മറ്റൊരു മൂലയ്ക്ക് കുറച്ചു ചേമ്പ് വിത്തുകള്‍ കൂട്ടിയിട്ടിരിക്കുന്നു. മധ്യഭാഗം തുറന്നു കിടന്നു. ചേച്ചി എന്റെ കയ്യില്‍ നിന്നു വിട്ടു.
മുറിക്കുള്ളില്‍ നല്ല വെളിച്ചമുണ്ടായി രുന്നു. ആശ തിരിഞ്ഞു വാതില്‍ പതുക്കെ ചാരി, മുഴുവന്‍ അടച്ചില്ല. എന്നിട്ട് എന്റെ അടുത്ത് വന്നു, ചോദിച്ചു ..
”കുട്ടന് എന്താണ് കാണേണ്ടത് … ?”
ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്ക് ഭയമുണ്ടായിരുന്നില്ല. പക്ഷെ… എന്തോ ഒരു നാണം… എങ്കിലും പറയാന്‍ ഒരു വിഷമം. ഞാന്‍ ചിരിച്ചു.