ആ വിവരം അറിഞ്ഞപ്പോൾ എന്റെ അടുത്തിരുന്നയാൾ പറഞ്ഞു.
അനിയൻ ഒരു ഹെൽപ്പ് ചെയ്യണം. ഇവൾ വീണ് കൈ ഒടിഞ്ഞതാ.. അത് കൊണ്ട് വെയ്റ്റ് എടുക്കാൻ ബുദ്ധിമുട്ടുണ്ട്. അവളുടെ ബാഗ് ബസ്സിലേക്ക് വെക്കാനും ചെന്നൈയിൽ എത്തുമ്പോ ഇറക്കിക്കൊടുക്കാനും ഒന്ന് സഹായിക്കാമോ..
അതിനെന്താ.. അതൊക്കെ ഞാൻ നോക്കിക്കോളാം ചേട്ടൻ സമാധാനമായിട്ട് പൊയ്ക്കോ..
ചേട്ടനും ചെന്നൈക്കുണ്ടെന്നാ ഞാൻ കരുതിയിരുന്നത്.
ഹേയ്.. എനിക്ക് നാളെ രാവിലെ ഓഫീസിൽ എത്തേണ്ടതാ.. അല്ലെങ്കിലും ഇവൾ തനിച്ചാ പോക്ക് വരവ്. കഴിഞ്ഞ മാസമാണ് കൈക്ക് ഒടിവ് പറ്റിയത്. വീട്ടിലെ ബാത്ത് റൂമിൽ സ്ലിപ്പായി വീണതാ.. കുറച്ച് നാളേക്ക് വെയ്റ്റ് ഒന്നും എടുക്കാതെ ശ്രദ്ധിക്കണമെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത്. കാറ് വർക്ക് ഷോപ്പിലാ അല്ലെങ്കിൽ ഞാനിവളെ ആലുവയിൽ വിട്ടേനെ..
ഓ..അത് സാരമില്ല. ഞാൻ ഹെൽപ്പ് ചെയ്തോളാം. അത് പോരെ ചേച്ചി എന്നവരോട് ചോദിച്ചപ്പോൾ മതിയെന്നവരും പറഞ്ഞു.
എന്നെയും ചേച്ചിയെയും കൂടെ രണ്ട് തമിഴ് സ്ത്രീകളെയും ഒരു ഇന്നോവയിൽ കയറ്റി ആലുവക്ക് വിട്ടു.
ഞാനും ചേച്ചിയും കാറിൽ അടുത്തടുത്താണ് ഇരുന്നത്. ചേച്ചിയുടെ പേര് ചോദിച്ചറിഞ്ഞു. ആശാലത. കാഴ്ചയിൽ ഒരു മുപ്പത് വയസ്സ് തോന്നും. ചിലപ്പോ അതിൽ നാലോ അഞ്ചോ കൂടുതൽ കണ്ടേക്കാം. വയസ്സ് ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ.
കല്യാണം കഴിച്ചിട്ട് 10 വർഷമായി.
One Response