സിനിമാനടി ഭാവനയുടെ നേർ പതിപ്പാണ് ചേച്ചി. വെളുത്ത് മെലിഞ്ഞ ശരീരം, വലിയ കണ്ണുകൾ, നല്ല ഭംഗിയുള്ള ചിരി, കവിളത്ത് നുണക്കുഴി, നല്ല ഇടതൂർന്ന നീളമുള്ള മുടി.
ഒരു സിനിമാ നടി ആകാനുള്ള എല്ലാ കഴിവും ചേച്ചിക്ക് ഉണ്ടായിരുന്നു.
സിനിമാ ഭ്രമം മൂലം പഠനം വരെ പകുതി വഴിയിൽ നിർത്താൻ ചേച്ചി ഒരുക്കമായിരുന്നു.
എന്നാൽ അമ്മ അതിനെതിരായിരുന്നു.
താൻ സിനിമയിൽ അഭിനയിച്ചിരിക്കും എന്ന് ചേച്ചി തീർത്ത് പറഞ്ഞപ്പോൾ ബന്ധുക്കളിൽ പലരും അമ്മയോട് പറഞ്ഞു..
അവളുടെ വഴി അവള് തിരഞ്ഞെടുക്കട്ടെ.. ഇന്നത്തെ കുട്ടികൾ വളരെ പ്രാക്റ്റിക്കലാ.. അവർക്കറിയാം ജീവിതം എങ്ങനെ പ്ളാൻ ചെയ്യണമെന്ന്.. ആർട്ടിസ്റ്റ് എന്ന് പറയുന്നതിൽ സമൂഹം മാന്യത കൽപ്പിക്കുന്ന ഒന്നാണ്.
അതൊക്കെ കേട്ട് കേട്ട് അവസാനം ഓഡിഷന് പോകാൻ അമ്മ സമ്മതിക്കുകയായിരുന്നു.
അങ്ങനെ പല ഓഡിഷനുകൾക്കും ചേച്ചി പോയിത്തുടങ്ങി.
ഒരു ദിവസം അമ്മ എന്നോട് ചേച്ചിയോടൊപ്പം പോകാൻ പറഞ്ഞു. വളരെ നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു.
പ്രശസ്തനായൊരു ഡയറക്ടറുടെ സിനിമയിലേക്കുള്ള ഓഡിഷൻ ആയിരുന്നത്.
ഞാനും ചേച്ചിയും യാത്രപുറപ്പെട്ടു. വലിയൊരു ഫ്ലാറ്റിൽ വെച്ചായിരുന്നു ഓഡിഷൻ. അവിടെ നാലഞ്ചു പേരുണ്ടായിരുന്നു.
മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും.
2 Responses