രാത്രി കിടക്കുമ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു. നാളെയും അവളെ കാണണം.
അവള്‍ അവിടെ വരുമോ !!
ഇന്നത്തെ സമയം തന്നെ ആയിരിക്കുമോ !!
അവസാനം ഞാന്‍ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം രാവിലെതന്നെ ഞാന്‍ ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിൽ ചെന്ന് അവളെ കാത്തുനിന്നു.
കുറെ കഴിഞ്ഞപ്പോള്‍ എന്റെ മനസ് കുളിരേകുന്ന കാഴ്ച !!
അവള്‍ വരുന്നു !!
അവള്‍ വന്നു ബസ് കയറാനായി ഒരു ഒഴിഞ്ഞ കോണില്‍ നിന്നു .
ഞാന്‍ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു .
അവള്‍ എന്നെ കണ്ടതും ഒന്ന് ഞെട്ടി !!അവള്‍ ഒരു പരിചയ ഭാവവും കാണിച്ചില്ല.
ബസ്സുകള്‍ വലത് വന്നെങ്കിലും തിരക്കുകാരണം ഓരോ ബസ്സ് വരുമ്പോളും കയറാതെ അവള്‍ മാറി നിന്നു. അതുകൊണ്ട് ഞാനും കയറിയില്ല.
ഞാന്‍ അവളോട് ഒന്ന് മിണ്ടുവാന്‍ തീരുമാനിച്ചു. ഞാൻ പറഞ്ഞു:
എല്ലാ ബസ്സും ഭയങ്കര തിരക്കാ.. ഇങ്ങനെ ആണേല്‍ എങ്ങനെ സമയത്ത് ജോലിക്ക് പോകും..
അത് കേട്ടതല്ലാതെ അവള്‍ ഒന്നും മിണ്ടിയില്ല. ചെറുതായി ഒന്ന് ചിരിച്ചു.
അത് എനിക്ക് ധൈര്യം തന്നു.
ഞാന്‍ അവളോട് വീണ്ടും ചോദിച്ചു ജോലിയുണ്ടോ ?
അവള്‍ ഒന്നും മിണ്ടിയില്ല
ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഉണ്ട്
ഞാന്‍ വീണ്ടും ചോദിച്ചു
എന്താ ജോലി
അപ്പോള്‍ അവള്‍ പറഞ്ഞു സെക്രട്ടറിയേറ്റിൽ ആണെന്ന്.