മധുരയിലുള്ള അരവിന്ദ് ഹോസ്പിറ്റലിലേക്ക് ഉമ്മയെ കാണിക്കാൻ ഞങ്ങൾ മൂന്നുപേരാണ് വോൾവോ ബസ്സിൽ പോയത്,
ഫ്രണ്ട് ലോക്കുള്ള രണ്ടു സീറ്റുകളാണ് ഞങ്ങൾക്ക് കിട്ടിയത്.
ഒരു സീറ്റ്ൽ ഉമ്മയും മോളും ഇരുന്ന് ബാക്കിൽ ഞാനും ഇരുന്നു.
ഞാനിരിക്കുമ്പോൾ അടുത്ത സീറ്റ് കാലിയായിരുന്നു. ബസ്സ് പുറപ്പെടും മുന്നേഅടുത്ത സീറ്റിൽ ഒരാൾ വന്നിരുന്നു.
40 വയസ് തോന്നിക്കുന്ന സുമുഖനായ ആൾ.
അയാൾ തന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു.
ബസ്സ് പുറപ്പെട്ടു.. അപ്പോൾ സമയം 8 മണി കഴിഞ്ഞിരുന്നു. എല്ലാവരും സപ്പറൊക്കെ കഴിഞ്ഞവരായതിനാൽ
ഉറക്കത്തിനുള്ള തയ്യാറെടുപ്പിലായി.
സീറ്റുകളിലൊക്കെ കമ്പിളി പുതപ്പുകൾ വെച്ചിട്ടുണ്ട്. പലരും അതെടുത്ത് പുതക്കാൻ തുടങ്ങി. അത്രയ്ക്ക് തണുപ്പായിരുന്നു എ സിക്ക്.
ലൈറ്റുകൾ ഓഫാക്കി ഏസിയുടെ തണുപ്പ് കുറിച്ച് കൂടുതൽ ആയിരിന്നു.
എനിക്ക് കിട്ടിയ കമ്പിളി വല്ലാത്ത ഗന്ധമായിരുന്നു അതിനാൽ ഞാനാ കബിളി മാറ്റിവെച്ചു,
അത് കണ്ട് അടുത്തിരുന്നയാൾ അയാളുടെ ഷീറ്റിന്റെ ഒരു ഭാഗം
എനിക്കും തന്നു..
വലിയ ഷീറ്റായിരുന്നതിൽ രണ്ടു പേർക്ക് ഉപയോഗിക്കാൻ ഉണ്ടായിരുന്നു.
അപ്പോഴേക്കും ബസ്സുകളിലെ ലൈറ്റുകൾ അണഞ്ഞു. അകലെ നിന്നുള്ള നീല വെളിച്ചം മാത്രം.
ഞാനിരിക്കുന്നിടത്ത് ആ വെളിച്ചം അങ്ങനെ എത്തുന്നുമില്ല.