ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഈശോയെ!!
ഡെന്നീസിന്‍റെ മനസ്സ് ഒന്ന് വിറച്ചു.
ഭയപ്പെട്ടതെന്തോ മനസ്സിലാക്കിയത് പോലെ അവന്‍റെ മനസ്സ് ശരിക്കും കിടുങ്ങി.
അവന്‍റെ കാലടികള്‍ക്ക് വേഗമേറി. മേശപ്പുറത്ത് ഭക്ഷണമൊരുക്കുകയായിരുന്ന ലീനയുടെ അടുത്ത് അവനെത്തി.
“മമ്മി,”
സ്വരത്തില്‍ പരമാവധി ശാന്തത വരുത്തി അവന്‍ വിളിച്ചു.
“എന്താ മോനൂ?”
ഫ്രിഡ്ജ് തുറന്ന്‍ തണുത്ത വെള്ളം ടംബ്ലറിലേക്ക് പകര്‍ന്ന് അവള്‍ ചോദിച്ചു.
“മമ്മി കഴിഞ്ഞ മാസം ഗുരുവായൂര്‍ അമ്പലത്തില്‍ പോയാരുന്നോ?”
“ആ, ഞാന്‍ പറഞ്ഞാരുന്നല്ലോ വയ്യാതെ കിടക്കുന്ന മോളിച്ചേച്ചിയെ കാണാന്‍ പോയെന്ന്!”
ലീനയുടെ മൂത്ത സഹോദരിയാണ് മോളി. ഒരു മാസം മുമ്പ് അവര്‍ കുളി മുറിയില്‍ തെന്നിവീണ് കയ്യൊടിഞ്ഞ് കിടപ്പിലായിരുന്നു.
“മോളി ആന്‍റിയേ കാണാന്‍ പോയ കാര്യം പറഞ്ഞാരുന്നു. പക്ഷെ അമ്പലത്തി…?”
“ഗുരുവായൂരെ അമ്പലം മോളി ചേച്ചീടെ ഒക്കെ അടുത്തല്ലേ? ഞാന്‍ എപ്പം അവിടെപ്പോയാലും അമ്പലത്തി പോകാറുണ്ട്…”
“പക്ഷെ അവിടെ…അവിടെ മമ്മി നോണ്‍ ഹിന്ദൂസിനെ കേറ്റില്ലല്ലോ.പ്രോബ്ലം അല്ലേ?”
“എന്നെ അവിടെ ആരാ മോനെ അറിയുന്നെ? മാത്രമല്ല പ്രാര്‍ത്ഥിക്കാന്‍ അല്ലേ പോകുന്നെ? ഗുരുവായൂരപ്പന് അതില്‍ പ്രോബ്ലം ഉണ്ടാകൂന്ന് ഞാന്‍ കരുതുന്നില്ല…”
“അത് കുഴപ്പമില്ല,”
അവന്‍ ചിരിച്ചു.