ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
അകത്ത് നിന്നും ലീന വരുന്ന ശബ്ദം കേട്ടു.
വാതില്‍ വിരിമാറ്റി പുഞ്ചിരിയോടെ അവള് പുറത്തേക്ക് വന്നു.
ഋഷിയേ നോക്കി.
ഋഷി അവളേയും.
“ഹായ് ഋഷി…”
പുഞ്ചിരിയോടെ ലീന വിളിച്ചു.
തന്റെ ശ്വാസം നിലച്ചുപോകുന്നത് പോലെ ഋഷിയ്ക്ക് തോന്നി. നെഞ്ചില്‍ മഞ്ഞുരുകുന്ന അനുഭവം. അവന്റെ മിഴികള്‍ വിടര്ന്നുലഞ്ഞു. ഭംഗിയുള്ള ചുണ്ടുകള്‍ വിസ്മയം കൊണ്ട് വിടര്‍ന്നു.
“മമ്മി ഇതാണ് ഞാന്‍ പറഞ്ഞ എന്റെ ചങ്ക്…ഋഷി,”
“അറിയാം…മോന് മൊബൈലില്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ!”
അവള് പറഞ്ഞു.
“ഋഷി, ഇതെന്റെ മമ്മി…ലീന ..ലീനാ സാമുവല്‍”
ഋഷി അമ്പരന്ന്, അവിശ്വസനീയതയോടെ, ശ്വാസമടക്കി അവളെത്തന്നെ നോക്കി നില്‍ക്കുകയാണ്.
“എടാ, നിനക്ക് എന്ത് പറ്റി?”
ലീനയെത്തന്നെ മിഴിച്ചു നോക്കി നില്ക്കുന്ന ഋഷിയെ നോക്കി ഡെന്നീസ് വിളിച്ചു.
“എഹ്!!”
ഋഷി ഞെട്ടിയുണര്‍ന്നു. ഡെന്നീസിനെ നോക്കി.
“എന്താ മോന് എന്നെ മുമ്പെവിടെവെച്ചേലും കണ്ടിട്ടുണ്ടോ?”
അവള് പുഞ്ചിരിയോടെ അവന്റെ തോളില്‍ പിടിച്ച് ചോദിച്ചു.
ഋഷിയുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത അദ്ഭുതവും പിന്നെ സംഭ്രമവും അവരിരുവരും കണ്ടു.
കാരണമില്ലാതെ അങ്ങനെ നോക്കേണ്ടതുണ്ടോ?
എവിടെയെങ്കിലും എന്തെങ്കിലും തകരാറുണ്ടോ?
ഋഷി അങ്ങനെ ഒരു സ്ത്രീയെപ്പോലും നോക്കുന്നത് താന്‍ കണ്ടിട്ടില്ല. വാസ്തവത്തില്‍ സ്ത്രീകളോട് ഇടപഴകാനോ സംസാരിക്കാനോ പോലും അവന് താല്‍പ്പര്യം കാണിച്ചിട്ടില്ല. എപ്പോഴും കവിതയും സംഗീതവും പുസ്തകങ്ങളും മാത്രമാണ് അവന്റെ ലോകം.