ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“എല്ലാരും ഒന്ന് പുറത്തേക്ക് നിന്നെ!”
അയാള്‍ ഉച്ചത്തില്‍ പറഞ്ഞു.
എന്തോ ഗൌരവമുള്ള കാര്യമാണ് എന്ന് മനസ്സിലാക്കി അവരെല്ലാവരും പുറത്തേക്ക് പോയി.
“ഷേര്‍ളി, ആ നിഷേടെ ഡാറ്റ ഒന്നിങ്ങേടുത്തെ!”
“ഏത് നിഷ, സാര്‍?”
“നിന്‍റെ അമ്മേടെ കുഞ്ഞമ്മ!”
മേനോന് കലി കയറി.
“എടീ കഴിഞ്ഞാഴ്ച്ച ജോയിന്‍ ചെയ്തില്ലേ? എന്‍റെ ഓഫീസില്‍? അവള്‍!”
“എഹ്? സാര്‍!”
ഷേര്‍ളി അതിശയിച്ച് ഒച്ചയിട്ടു.
“എന്താ?”
അവളുടെ ഭാവം കണ്ടിട്ട് അയാള്‍ ചോദിച്ചു.
“സാറേ അവളെ സാറ് നേരിട്ട് അപ്പോയിന്‍റ്റ് ചെയ്തതല്ലേ?”
“നേരിട്ട് അപ്പോയിന്‍റ്റ് ചെയ്തെന്നോ? നീയെന്നാ വട്ടാ ഷേര്‍ളി പറയുന്നേ?”
“സാറേ കഴിഞ്ഞ…ഞാന്‍ ഒന്നോര്‍ക്കട്ടെ…ആ കഴിഞ്ഞ ബുധനാഴ്ച്ച, സാറന്ന് മംഗലാപുരത്ത് ആ സ്വാമിയേ കാണാന്‍ പോയപ്പം അവളിവിടെ വന്നു. അവള്‍ടെ കൂടെ അവളുടെ ബോയ് ഫ്രണ്ട് എന്ന് തോന്നിക്കുന്ന ഒരാളും കൂടി ഉണ്ടാരുന്നു. ഇവിടെ വന്ന് അവള് പറഞ്ഞു, ബുഷ്‌റ പോയ ഒഴിവില്‍ വന്നതാണെന്ന്. എന്നിട്ട് സാറ് വിളിക്കുന്നു എന്നും പറഞ്ഞ് അയാള്‍ സാറിന്‍റെ ഫോണ്‍ മെസേജ് എന്നെ കേള്‍പ്പിച്ചു…”
“എന്‍റെ ഫോണ്‍ മെസേജോ? എന്ത് മെസേജ്?”
“അത് ബുഷ്‌റയും മുമ്പിരുന്ന ഗ്രേസിചേച്ചിയും ഒക്കെ ചെയ്തിരുന്ന അകത്തെ പണിയും പുറത്തെ പണിയും ഒക്കെ ചെയ്യാന്‍ സാറ് പ്രത്യേകം കൊണ്ടുവന്ന ആളാണ് അപ്പോയിന്റ് ചെയ്തേരെ എന്നും പറഞ്ഞു..”