ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“രാത്രീല്‍ ഏകദേശം എട്ട് മണി മുതല്‍ ഞാന്‍ ട്രൈ ചെയ്യുന്നതാ! മോള് ഫോണെടുക്കുന്നില്ല!”
മേനോന്‍ ഭയം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവളെ നോക്കി.
“ചാര്‍ജ് തീര്‍ന്നതോ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. പ്ലഗ് ഇന്‍ ചെയ്തിട്ടുമുണ്ടാവില്ല…”
അയാള്‍ അലക്ഷ്യമായി പറഞ്ഞു.
“ചേട്ടന്‍ വിളിച്ചാരുന്നോ മോളെ?”
“ആങ്ങ്..ഹാങ്ങ് …പിന്നെ വിളിക്കാതെ! എടുത്തില്ല…”
അരുന്ധതി എന്തോ ചിന്തയിലാണ്ടു. പിന്നെ കിടപ്പ് മുറിയിലേക്ക് പോയി.
കിടക്കുന്നതിനു മുമ്പ് ഫോണിലേക്ക് നോക്കി.
രേണുക ഫോണെടുക്കുന്നില്ല. മീനാക്ഷിയെ വിളിച്ചു നോക്കാം. അവളോടോപ്പമാണല്ലോ രേണുക നിലമ്പൂര്‍ പോയിരിക്കുന്നത്.
അരുന്ധതി ഫോണെടുത്തു. ഡയല്‍ ചെയ്തു.
രണ്ടും നല്ല ഉറക്കമായിരിക്കാം. എന്നാലും വേണ്ടില്ല. അസ്വാസ്ഥ്യവും ആശങ്കയും തോന്നുന്നുണ്ട്. അതെന്തുകൊണ്ടാണ്?
ആദ്യമായൊന്നുമല്ല രേണുക ഇതുപോലെ കൂട്ടുകാരോടൊപ്പം പലയിടത്തും പോകുന്നത്. പക്ഷെ അപ്പോഴൊന്നും തനിക്ക് ഒരുതരത്തിലുള്ള ആശങ്കയും തോന്നിയിരുന്നില്ല. ഇപ്പോഴെന്താണ് ഇങ്ങനെ?
ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു. എടുക്കാന്‍ സാധ്യതയില്ലെന്നാണ് കരുതിയത്. പക്ഷെ അരുന്ധതിയ്ക്ക് ആശ്വാസം നല്‍കിക്കൊണ്ട് മറുതലയ്ക്കല്‍ നിന്ന് മീനാക്ഷിയുടെ ശബ്ദം അവള്‍ കേട്ടു.