ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
അയാള്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.
“ഹലോ!”
രേഷ്മയുടെ ആകാംക്ഷ നിറഞ്ഞ ശബ്ദം അയാള്‍ കേട്ടു.
“ആഹ്! പറ രേഷ്മേ!”
“സാര്‍ എപ്പോഴാ പോയെ? ആ കുട്ടി എന്ത്യേ, സീമ?”
സീമ?!!
അയാളുടെ നെറ്റി ചുളിഞ്ഞു. ഒഹ്! പെട്ടെന്ന് അയാള്‍ക്ക് കാര്യം മനസ്സിലായി. മനസ്സിലായപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.
“പെട്ടെന്ന് ഒരു എമര്‍ജൻസി ഉണ്ടായത് കൊണ്ട് നിന്നെ കാണാന്‍ നില്‍ക്കാതെ പെട്ടെന്ന് തന്നെ പോന്നു രേഷ്മേ!”
“ഓക്കേ!”
രേഷ്മ ചിരിക്കുന്നത് അയാള്‍ കേട്ടു.
“എങ്ങനെ ഉണ്ടാരുന്നു? ചരക്ക് സൂപ്പര്‍ അല്ലാരുന്നോ? അവളെ ഇനി അനങ്ങാന്‍ പറ്റാത്ത രീതിയിലാക്കിക്കാണും അല്ലേ?”
അയാളുടെ ദേഹം വിറച്ചു. ദേഷ്യവും സങ്കടവും കൊണ്ട് അയാളുടെ ദേഹം അടിമുടി അനങ്ങി. ദേഷ്യവും വിഷമവും നില വിട്ടപ്പോള്‍ അയാള്‍ ഫോണ്‍ നിലത്തേക്ക് ശക്തിയായി വലിച്ചെറിഞ്ഞു. അത് പൊട്ടിച്ചിതറി.
ശബ്ദം കേട്ട് അരുന്ധതി ഓടി വന്നു.
“എന്താ? എന്താ ചേട്ടാ? എന്ത് പറ്റി?”
അയാളുടെ മുഖത്തെ അരുതായ്ക കണ്ടിട്ട് അവൾ ചോദിച്ചു.
“ഒന്നുമില്ലെടീ. ഒന്ന് സ്ലിപ്പ് ചെയ്തു. കൈയ്യീന്ന് മൊബൈല്‍ പോയി,”
‘“ഒഹ്! അതാണോ?”
അവള്‍ കുനിഞ്ഞ് നിലത്ത് നിന്നും ഫോണിന്‍റെ അവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി.
“പിന്നെ ചേട്ടാ!”
നിവര്‍ന്ന് നിന്ന് അയാളെ നോക്കി അവള്‍ പറഞ്ഞു.