ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – നദിക്കരയില്‍, കാടിനുള്ളില്‍, ബഷീറിന്റെ സഹായത്താല്‍ രേണുകയുടെ ശരീരം മറവ് ചെയ്ത് കഴിഞ്ഞ് തിരികെ വരുമ്പോള്‍ നാരായണ മേനോന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.
ബഷീര്‍ ആ ഒരവസ്ഥയില്‍ അയാളെ മുമ്പ് കണ്ടിട്ടില്ല. അനിയന്ത്രിതമായ വികാര വിക്ഷോഭത്തിലാണ് അയാള്‍. അതുകൊണ്ട് ഒന്നും ചോദിക്കാന്‍ തോന്നുന്നില്ല. ബഷീറിന് അയാളെ ആശ്വസിപ്പിക്കണമെന്നുണ്ട്. പക്ഷെ തന്നെപ്പോലെ വെറും ഡ്രൈവറായ ഒരാളുടെ വാക്കുകള്‍ക്ക് അയാള്‍ വിലകൊടുക്കുമോ എന്ന ഭയവും അയാള്‍ക്ക് ഉണ്ടായിരുന്നു.
അപ്പോള്‍ സമയം പ്രഭാതം അഞ്ചു മണി കഴിഞ്ഞിരുന്നു.
വീടെത്തിക്കഴിഞ്ഞിട്ടും പലതുമോര്‍ത്ത് കാറില്‍ നിന്നും ഇറങ്ങാന്‍ അയാള്‍ മറന്നുപോയി. ബഷീര്‍ കാത്തിരുന്നു.
പിന്നെ വിളിച്ചു.
“സാര്‍…”
അയാള്‍ വിളി കേട്ടില്ല.
‘ വീണ്ടും വിളിച്ചു:
“സാര്‍!”
ബഷീറിന്റെ ശബ്ദം ഉച്ചത്തില്‍ ആയതിനാല്‍ അയാള്‍ മുഖം തിരിച്ച് അയാളെ ചോദ്യരൂപത്തില്‍ നോക്കി.
‘വീട് ..വീടെത്തി…”
ബഷീർ പറഞ്ഞു.
‘ഒഹ്!”
മേനോന്‍ ചുറ്റും നോക്കി. എന്നിട്ട് പെട്ടെന്ന് കാറില്‍ നിന്നുമിറങ്ങി. അകത്തേക്ക് നടന്നു.
പെട്ടെന്നയാളുടെ ഫോണ്‍ ശബ്ദിച്ചു.
രേഷ്മയാണ്. !!
ഫോണ്‍ എടുക്കണോ വേണ്ടയോ എന്നയാള്‍ സംശയിച്ചു. എടുക്കാതിരുന്നാല്‍ അപകടമാണ്.