ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
ഡെന്നീസ് ചോദിച്ചു.
ഋഷിയുടെ മുഖം ഒന്നുലയുന്നത് ഡെന്നീസ് കണ്ടു. ഭയവും പരിഭ്രാന്തിയും കൂടിക്കലര്‍ന്ന അവന്‍റെ മുഖം കണ്ടപ്പോള്‍ അത്ചോദിക്കേണ്ടിയിരുന്നില്ല എന്ന് ഡെന്നീസിന് തോന്നി.
“വാടാ, “
ഡെന്നീസ് ഋഷിയെ കട്ടിലിലേക്ക് വിളിച്ചു. ഋഷി അവന് സമീപം കിടക്കയില്‍ ഇരുന്നു.
“ഋഷി…”
ഡെന്നീസ് അവന്‍റെ തോളില്‍ പിടിച്ചു.
അവന്‍റെ വിളിയുടെ പ്രത്യേകതയറിഞ്ഞുകൊണ്ട് ഋഷി അവന്‍റെ മുഖത്തേക്ക് നോക്കി.
“എനിക്കൊന്നും ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തത്ര സങ്കീര്‍ണ്ണമാണ് നിന്‍റെ മനസ്സ് ഇപ്പോള്‍ എന്ന് എനിക്കറിയാം!”
ഡെന്നീസ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യകതമല്ലാതിരുന്നതിനാല്‍ ഋഷിയുടെ ഭാവം അല്‍പ്പം കൂടി നിസ്സഹായമായി.
“നിന്‍റെ ബെസ്റ്റ് ഫ്രണ്ടായ എന്നോട് പോലും ഷെയര്‍ ചെയ്യാന്‍ പറ്റാത്തത്ര വലിയ ഒരു പ്രോബ്ലം ഇപ്പോള്‍ നിന്‍റെ മനസ്സിലില്ലേ? ഇല്ലേടാ?”
ഋഷി ദയനീയമായി അവനെ നോക്കി.
“ഋഷി…”
ഡെന്നീസ് അവന്‍റെ നേരെ മുഖമടുപ്പിച്ചു.
“ആരാ…?”
ഡെന്നീസ് ചോദിച്ചു.
“ആരാ നിന്‍റെ മനസ്സിളക്കിയ ആ പെണ്ണ്?”
ഋഷി തളര്‍ന്നത് പോലെ അവനെ നോക്കി.
“ഡെന്നീ…അത്…”
“നീ പറ! അല്പ്പം ഭാരം കുറയില്ലേ? ആരാ അത്?”
“പറ്റില്ല…ഇല്ല..അങ്ങനെ ഒരു പാപം ചെയ്യാന്‍ എനിക്ക് വയ്യ ഡെന്നി…”
ഡെന്നീസ് അര്‍ത്ഥഗര്‍ഭമായി അവനെ നോക്കി.