അവിചാരിത അനുഭവങ്ങൾ !!
തീക്കനല്‍ വിഴുങ്ങിയ പോലെയാണ് എന്റെ തൊണ്ട നീറിയത്. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും എന്റെ മാനസിക വിഷമങ്ങള്‍ എന്റെ മുഖത്ത് തന്നെ തെളിഞ്ഞുനിന്നു. എന്റെ മുഖത്ത് നിന്നും അതെല്ലാം വായിച്ചെടുത്ത ജൂലിക്ക് പെട്ടെന്ന് സങ്കടം കേറി കണ്ണുകളും നിറഞ്ഞുവന്നു.
ഞാൻ വേഗം ബാത്റൂമിൽ പാഞ്ഞുകയറി. സോപ്പ്പോലും തേക്കാതെ വെറും വെള്ളത്തിൽ ചടപടാന്ന് കുളിച്ചിട്ട് പുറത്തേക്ക് വന്നു. അപ്പോൾ ജൂലി എന്റെ ലുങ്കി എടുത്ത് മുലക്കച്ച കെട്ടുകയായിരുന്നു. എന്റെ കാക്കക്കുളിയും, ഞാൻ വേഗം പുറത്തിറങ്ങി വന്നതും കണ്ടിട്ട് അവള്‍ക്ക് കൂടുതൽ സങ്കടമുണ്ടായി.
“ഞാൻപോലും അറിയാതെയാണ് അങ്ങനെ ഞാൻ പറഞ്ഞു പോയത്, സാമേട്ട..! എന്നെയും അറിയാതെ എന്റെ ഭയവും വെറുപ്പും എല്ലാം ഉണര്‍ന്നു പോകുന്നു. സാമേട്ടന് എന്നോട് ദേഷ്യം തോന്നരുത്.”
അവൾ കണ്ണീരോടെ കെഞ്ചി.
സത്യത്തിൽ എനിക്ക് ദേഷ്യം തന്നെയാണ് ഇപ്പോൾ വന്നത്. അവളെ ഞാൻ തറപ്പിച്ചൊന്നു നോക്കി.
പക്ഷെ അവള്‍ക്ക് കൌണ്‍സിലിംഗ് കൊടുത്ത ഡോക്ടര്‍ എന്റെ ഭാര്യയിൽനിന്നും മനസ്സിലാക്കിയെടുത്ത കാര്യങ്ങളെ എന്നോട് പറഞ്ഞിരുന്നതിനെ ഞാൻ ഓര്‍ത്തതും എന്റെ ദേഷ്യമെല്ലാം മാറി സങ്കടം നിറഞ്ഞു. ഉടനെ അന്നവർ പറഞ്ഞ വാക്കുകള്‍ പിന്നെയും എന്റെ കാതില്‍ ഒഴുകിയെത്തി..[തുടരും ]