അവിചാരിത അനുഭവങ്ങൾ !!
ചോദിച്ചിട്ട് എന്റെ നെഞ്ചിനെ വളച്ചു പിടിച്ചിരുന്ന അവളുടെ കൈകളെ പിടിച്ച് അവളെ എന്റെ മുന്നിലേക്ക് കൊണ്ടുവന്നു. എന്നിട്ട് അവളെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ നെറുകയില്‍ ഞാൻ മുത്തി.
“രാവിലെ ഞാൻ സാമേട്ടനെ വിഷമിപ്പിച്ചില്ലേ..?”
എന്റെ നെഞ്ചില്‍ മുത്തിക്കൊണ്ട് അവള്‍ ചോദിച്ചു.
“ഞാനും എന്റെ പെണ്ണിനെ ആവശ്യമില്ലാത്ത കാര്യം പറഞ്ഞ് വേദനിപ്പിച്ചില്ലെ.”
വിഷമത്തോടെ ഞാനും പറഞ്ഞു.
“അതൊന്നും സാരമില്ലെന്നെ.”
അതും പറഞ്ഞ് അവളെന്റെ ചുണ്ടില്‍ ഉമ്മ തന്നു.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്.
“എന്റെ പോരായ്മ കൊണ്ടല്ലേ സാമേട്ടന് എന്നോട് അങ്ങനെയൊക്കെ പറയേണ്ടി വന്നത്. ഞാൻ കാരണം നമ്മുടെ ദാമ്പത്യ ജീവിതം ഇങ്ങനെയായി. ചേട്ടന് നല്ലൊരു ലൈംഗീക ജീവിതത്തെ തരാനും എനിക്ക് കഴിയുന്നില്ല. എല്ലാം കൊണ്ടും ഞാൻ എന്റെ സാമേട്ടന്റെ ജീവിതത്തെ തന്നെ നശിപ്പിച്ചില്ലേ?”
അവള്‍ സങ്കടപ്പെട്ടു.
“എടി പെണ്ണേ…! അസുഖം കാരണമല്ലേ ഇങ്ങനെയൊക്കെ ആയത്..! ഇനിയും ഇതുപോലെ സംസാരിച്ചാൽ എന്റെ കൈയ്യീന്ന് നി മേടിക്കും, പറഞ്ഞേക്കാം.”
ഞാൻ ദേഷ്യപ്പെട്ടു.
“എന്റെ ജീവിതം നശിച്ചൊന്നും പോയില്ല. നമ്മുടെ ജീവിതത്തിൽ ശാരീരിക ബന്ധം മാത്രമല്ലേ ഇല്ലാത്തത്… സ്നേഹം എപ്പോഴും ഉണ്ടല്ലോ. നമ്മുടെ ഇടയില്‍ എപ്പോഴും പ്രണയം ഉണ്ടല്ലോ. നീയെന്റെ കൂടെ ഉള്ളപ്പൊ എനിക്ക് എത്ര സന്തോഷവും ആശ്വാസവും ആണെന്ന് അറിയാമോ..? എനിക്ക് അതു മതി.”