അവിചാരിത അനുഭവങ്ങൾ !!
“അഹങ്കാരി…!!”
ഞാൻ പിറുപിറുത്തതും അവള്‍ മുഖം വീർപ്പിച്ചു.
രണ്ട് മിനിറ്റോളം ബൈക്കിനെ ഞാൻ ന്യൂട്രലിൽ ഇട്ടിരുന്നു. അതിനുശേഷമാണ് ഓഫ് ചെയ്തത്. ശേഷം ഒന്നും മിണ്ടാതെ ഞാൻ നടന്നതും അവളും ഒപ്പത്തിനൊപ്പം നടന്നു.
ഇടയ്ക്കിടെ എന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി എന്റെ മുഖത്തേക്ക് എത്തിനോക്കിയാണ് അവള്‍ നടന്നത്.
പക്ഷേ മൈന്റ് ചെയ്യാതെ മുഖം വീർപ്പിച്ചുകൊണ്ടാണ് ഞാൻ നടന്നത്.
വീട്ടില്‍ കേറുമ്പോ എന്റെ ഭാര്യയും അമ്മായിയും ഹാളില്‍ ടിവിക്ക് മുന്നില്‍ ഉണ്ടായിരുന്നു.
“സാമേട്ടൻ വന്നോ..!?”
ജൂലി സന്തോഷത്തോടെ എഴുന്നേറ്റ് വന്നു.
ഞാൻ റൂമിലേക്ക് നടന്നതും ജൂലിയും എന്റെ കൈ പിടിച്ചുകൊണ്ട് കൂടെവന്നു. റൂമിൽ കേറിയതും അവളെന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു. രണ്ട് തോളെല്ലുകൾക്ക് മധ്യത്തിലായി ഉമ്മ തന്നിട്ട് അവളുടെ കവിളിനെ അവിടെ അമർത്തി വെച്ചു.
മനസ്സില്‍ വിഷമം ഉള്ളപ്പോഴാണ് ഞാൻ വീട്ടില്‍ വന്നതും ജൂലി ഇങ്ങനെ എന്തേലും ചെയ്യാറുള്ളത്. അവളോടുള്ള എന്റെ സ്നേഹം നുരഞ്ഞുയർന്ന് എന്നില്‍ ദോലനം തന്നെ സൃഷ്ടിച്ചു.
അവളുടെ ആ കെട്ടിപ്പിടിച്ചു കൊണ്ടുള്ള നില്‍പ്പ് മാത്രം മതിയായിരുന്നു എന്റെ കോപമൊക്കെ അകന്നുപോകാന്‍. എന്റെ ചുണ്ടില്‍ ഒരു മന്ദഹാസവും പിറന്നു.
“എന്റെ പുന്നാര ഭാര്യക്ക് എന്താ പറ്റിയേ…?!”