അവിചാരിത അനുഭവങ്ങൾ !!
“അത്ര വെറുപ്പാണെങ്കി എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്നൊടെന്തിനാ ചേര്‍ന്നിരിക്കുന്നത്…? പുറകോട്ട് മാറിയിരിക്കെടി..!”
ഞാൻ അവളോട് കയർത്തു.
പക്ഷേ അവള്‍ അങ്ങനെതന്നെ ഇരുന്നു. എന്റെ ദേഹത്തുള്ള പിടിയും മുറുകി. അതോടെ എനിക്ക് ദേഷ്യം തോന്നിയെങ്കിലും ഉള്ളില്‍ അവളോടുള്ള സ്നേഹത്തിന് കോട്ടമൊന്നും സംഭവിച്ചില്ല.
പക്ഷേ ഇനി സാന്ദ്രയിൽനിന്നും, പിന്നെ അവളുടെ കൂട്ടുകാരികളിൽ നിന്നൊക്കെ അകന്നു നിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. അത് എത്രത്തോളം പ്രായോഗികമാകും എന്നറിയില്ലെങ്കിലും ഞാൻ അങ്ങനെ തീരുമാനിച്ചു.
യാത്രയുടനീളം സാന്ദ്ര എന്നെ എന്തൊക്കെയോ പറഞ്ഞ് കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. പക്ഷേ ഞാൻ മൈന്റ് ചെയ്തില്ല.
അവസാനം വീടിന് അടുത്തായി വന്നതും സാന്ദ്ര എന്നില്‍നിന്നും ഗ്യാപ്പ് വിട്ടിരുന്നു. കാർ പോർച്ചിൽ ബൈക്കിനെ കൊണ്ടുവന്ന് ഞാൻ നിർത്തി. വാശി കാണിക്കും പോലെ എന്റെ തോളത്ത്പിടിച്ചു ഞെരിച്ചുകൊണ്ടാണ് സാന്ദ്ര ഇറങ്ങിയത്. എന്നിട്ട് എനിക്കുവേണ്ടി അവള്‍ വെയിറ്റ് ചെയ്തു.
“വീട് എത്തിയില്ലേ..! ഇനിയെങ്കിലും നിന്റെ കാര്യവുംനോക്കി നിനക്ക് പൊയ്ക്കൂടെ? എനിക്കുവേണ്ടി ആരും വെയിറ്റ് ചെയ്യേണ്ട….!”
ഞാൻ മുരണ്ടു.
അവള്‍ക്ക് സങ്കടം വന്നെങ്കിലും അവള്‍ അവിടെത്തന്നെ നിന്നു.