അവിചാരിത അനുഭവങ്ങൾ !!
ഞാൻ കാര്യമായി ചോദിച്ചു.
“എനിക്ക് പറ്റിയ ആരും അവിടെയില്ല, മതിയോ.”
അവള്‍ ദേഷ്യത്തോടാണ് പറഞ്ഞത്.
“അപ്പോ എന്റെ ഈ സുന്ദരി കുട്ടിക്ക് എങ്ങനെയുള്ള ചെക്കനെയാ വേണ്ടത്..?”
അവളുടെ ദേഷ്യത്തെ കുറയ്ക്കാൻ മധുരമുള്ള വാക്കുകളെ ഞാൻ ഉപയോഗിച്ചു നോക്കി.
“രാവിലെ തൊട്ട് എന്നോട് പഞ്ചാരയടി ആണല്ലോ…!”
സാന്ദ്ര അല്‍പ്പം ഗൗരവത്തിൽ പറഞ്ഞു.
“സാമേട്ടന്റെ സംസാരത്തിനും പ്രവര്‍ത്തിക്കും നല്ലപോലെ മാറ്റം വന്നിട്ടുള്ളതിനെ ഞാൻ ദിവസങ്ങളായി ശ്രദ്ധിക്കുന്നുമുണ്ട്…!! എന്റെ മോളെന്ന വിളിയും.. എന്റെ സുന്ദരി കുട്ടി എന്ന വിളിയും…, സുന്ദരികളുടെ രാജ്ഞി എന്നൊക്കെ പറഞ്ഞു സോപ്പിടുന്നതും എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്…!!”
അവള്‍ കുറ്റപ്പെടുത്തുംപോലെ അത്രയും പറഞ്ഞിട്ട് വളരെ സീരിയസായി ചോദിച്ചു,
“മനസ്സിൽ എന്നെക്കുറിച്ച് വല്ല മോഹവും സാമേട്ടന് വന്നിട്ടുണ്ടോ..? വേണ്ടാത്ത ചിന്തകളും മനസ്സിൽ ഉണ്ടാകും.”
സാന്ദ്ര വളരെ സീരിയസ്സായി അങ്ങനെ പറഞ്ഞതും ഞാനൊന്ന് വിരണ്ടുചൂളി. പക്ഷേ അവളുടെ ആ ധ്വനിയിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. ചിലപ്പോ തോന്നിയതുമാവാം.
എന്തുതന്നെയായാലും എന്റെ ഭാര്യയുടെ അനിയത്തിയോട് അതിര് ലംഘിക്കുന്നു എന്ന കുറ്റബോധം എനിക്കുണ്ടാവുകയും ചെയ്തു.