അവിചാരിത അനുഭവങ്ങൾ !!
അതുകഴിഞ്ഞ് ഞങ്ങൾ എഴുനേറ്റ് ഫ്രെഷായി വസ്ത്രങ്ങൾ അണിഞ്ഞു. ശേഷം ഞങ്ങൾ ഹാളില്‍ വന്നിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞതും വീട്ടിനു പുറത്തു നിന്നും സുമി മോൾടെ സ്കൂൾ ബസ് വന്നതിന്റെ ഒച്ച കേട്ടു. ഞങ്ങൾ ഒരുമിച്ച് സമയം നോക്കി, 12:30 ആയിരുന്നു.
ഉടനെ വിനില ചെന്ന് വാതിൽ തുറന്നു. ഞാനും അവളുടെ കൂടെ നടയില്‍ പോയി നിന്നു.
ഗേറ്റില്‍ വച്ച് തന്നെ സുമി എന്നെ കണ്ടതും സന്തോഷത്തോടെ അവള്‍ ചിരിച്ചു കൊണ്ട് ഗേറ്റിനെ അടച്ച ശേഷം ഓടിവന്നു. ഞാനും ചിരിച്ചുകൊണ്ട് മുട്ടുകുത്തി അവിടെതന്നെ നിന്നതും പകുതി വഴിക്ക് തന്നെ ബാഗിനെ കളഞ്ഞിട്ട് അവള്‍ വേഗത്തിൽ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു.
“എടി കാന്താരി..!!” വിനില അസൂയയോടെ വിളിച്ചു. “മമ്മിയെ നിനക്ക് വേണ്ട, അല്ലേ..!?” അവള്‍ എളിയിൽ രണ്ടു കൈയും കൊടുത്തിട്ട് മോളെ നോക്കി ചോദിച്ചു.
ഉടനെ സുമി എന്റെ കഴുത്തിൽ കെട്ടിപിടിച്ചു കൊണ്ട് ചുണ്ട് കോട്ടി.
“മമ്മി എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ. അങ്കിളെ ഞാൻ വല്ലപ്പോഴും അല്ലേ കാണുന്നേ..?” അവള്‍ ചിണുങ്ങി.
ഉടനെ ഞാനും വിനിലയും ചിരിച്ചു.
“ഈ പ്രായത്തിലെ നി ബുദ്ധിപൂര്‍വം സംസാരിക്കാന്‍ പഠിച്ചു, അല്ലേ..?” വിനില തല മെല്ലെ കുലുക്കി.
ഞാൻ സുമിയെ തൂകിയെടുത്തുകൊണ്ട് എഴുനേറ്റ് നിന്നതും വിനില എന്റെ തോളില്‍ പിടിച്ചു കൊണ്ട് സുമി മോൾക്ക് ഉമ്മ കൊടുത്തു.