അവിചാരിത അനുഭവങ്ങൾ !!
കാര്യമറിയാതേയുള്ള അവളുടെ ഉപദേശവും.. എന്നെ ആശ്വസിപ്പിക്കാനുള്ള ശ്രമവും കേട്ട് ഞാൻ ഉറക്കെ ചിരിച്ചു പോയി.
ഉടനെ ഒരു ചമ്മലും നാണവും അവള്‍ക്കുണ്ടായി. അതോടെ ദേഷ്യത്തില്‍ അവളെന്നെ നുള്ളി.
“എടി കഴുതെ..!!”
ചിരിച്ചുകൊണ്ട് ഞാൻ വിളിച്ചതും അവൾ ചുണ്ട് കോട്ടി.
“എന്തറിഞ്ഞുകൊണ്ടാ ഇങ്ങനെയൊക്കെ നി ഉപദേശിക്കുന്നത്..?”
ഞാൻ ചോദിച്ചതും അവള്‍ പുരികം ചുളിച്ചു.
“ഞങ്ങളുടെ ശരിക്കുള്ള പ്രശ്നം എന്താണെന്ന് ജൂലി നിന്നോട് വ്യക്തമായി പറഞ്ഞുവോ..?”
“തൊട്ടും തൊടാതെയും ജൂലി ചില കാര്യങ്ങൾ പറഞ്ഞതില്‍ നിന്നും നിങ്ങള്‍ക്ക് ലൈംഗീക പ്രശ്നങ്ങളാണെന്ന് ഞാൻ മനസ്സിലാക്കി.”
“എന്തു ലൈംഗീക പ്രശ്നങ്ങൾ ഉണ്ടെന്നാ നി മനസ്സിലാക്കിയത്?”
കൗതുകത്തോടെ ഞാൻ ചോദിച്ചു.
“ചിലപ്പോഴൊക്കെ നിന്റെ കൂടെ അവള്‍ക്ക് സഹകരിക്കാന്‍ കഴിയുന്നില്ല എന്നാണ് മനസ്സിലായത്. അവള്‍ സഹകരിക്കാത്തത് നിനക്ക് ഇഷ്ട്ടപ്പെടുന്നില്ലെന്ന് ഞാൻ ഊഹിക്കുകയും ചെയ്തു.”
അങ്ങനെ അവൾ പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.
കുറെ നേരത്തേക്ക് എന്റെ ചിരി നീണ്ടത് കൊണ്ട് ദേഷ്യത്തില്‍ അവള്‍ ഒരടികൂടി തുടയിൽ തന്നു. അതോടെ എന്റെ ചിരി മതിയാക്കി ഞാൻ അവളെ നോക്കി.
“നിന്റെ എല്ലാ ഊഹങ്ങളും തെറ്റിപ്പോയി.”
ഞാൻ പിന്നെയും ചിരിച്ചു.
“നി ഒരു ഡിറ്റക്ടീവ് ആകാത്തത് ഭാഗ്യം… ആയിരുന്നെങ്കില്‍, കുറ്റം ചെയ്തവനെ രക്ഷിച്ചിട്ട് നോക്കി നിന്നവന് ശിക്ഷയും വാങ്ങി കൊടുക്കുമായിരുന്നു.”