അവിചാരിത അനുഭവങ്ങൾ !!
അവസാനമായി എന്റെ പ്രശ്നങ്ങളെ എല്ലാം ഇന്നു രാവിലെ അവളുടെ വീട്ടില്‍ വെച്ച് സംസാരിക്കാം എന്നും വോയ്സ് ചെയ്തിരുന്നു.
ഏറ്റവും അവസാനത്തെ വോയ്സിൽ, ഇപ്പോൾ അവള്‍ക്ക് എന്നോട് ദേഷ്യമില്ലെന്നും പറഞ്ഞിരുന്നു.
ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള അന്‍പത് മെസേജിലായി എന്നെ വഴക്കു പറഞ്ഞിട്ട്… അവസാനം എന്നോട് ദേഷ്യമില്ലപോലും. ഞാൻ ഉള്ളില്‍ ചിരിച്ചു.
സുമിമോളും സ്കൂളില്‍ പോയ സ്ഥിതിക്ക് വിനില ഒറ്റക്കാണ് വീട്ടിലെന്ന് വിചാരിച്ചതും എന്റെ ഉള്ളില്‍ ഉന്മേഷം നിറഞ്ഞു.
അന്നേരം വിനില ഓൺലൈനിൽ വന്നത് ഞാൻ കണ്ടു. ഞാനും ഉണ്ടെന്ന് കണ്ടതും അവള്‍ ഓഫ് ലൈനായി. ഉടനെ അവളുടെ കോൾ എനിക്ക് വന്നു.
ഒന്ന് മടിച്ചശേഷം ഞാൻ എടുത്തു.
“നി വീട്ടിലേക്ക് വാ.”
“എടി.. അത്..”
“വന്നില്ലെങ്കി ഇനി ഒരിക്കലും നിന്നോട് മിണ്ടില്ല.”
“ശരി, ഞാൻ വരാം.”
ഫോൺ കട്ടാക്കിയശേഷം കോഫി കുടിച്ചിട്ട് അവൾടെ വീട്ടിലേക്ക് വിട്ടു.
വീട്ടില്‍ ചെന്ന് ബെല്‍ അടിച്ചതും അവള്‍ തുറന്നു. എന്റെ മോന്തക്കിട്ട് ഒരെണ്ണം പൊട്ടിക്കാൻ ആഗ്രഹിച്ചത് പോലെ അവളെന്നെ നോക്കി.
തീര്‍ച്ചയായും എന്നെ തല്ലാന്‍ തന്നെയാ അവൾ വിളിച്ചു വരുത്തിയത്. ഞാൻ പെട്ടെന്ന് നടയില്‍നിന്നും പിന്നോട്ട് മാറി പോകാനായി തിരിഞ്ഞു. [ തുടരും )