അവിചാരിത അനുഭവങ്ങൾ !!
പക്ഷേ ഇന്ന് എന്തൊക്കെയാണ് ഞാൻ പറഞ്ഞത്? സാന്ദ്രയുടെ മൂക്കിനെ അങ്ങനെ തെന്നിച്ചത് പോലും ആദ്യമായിട്ടാണ്, അതും പൊതുസ്ഥലത്ത് വെച്ച്.
ഇന്നലെ സ്വയം മറന്ന് വിനിലയെപ്പോലും ഞാൻ എന്തൊക്കെയാ ചെയ്തത്!? വിനില പെട്ടന്നൊന്നും കരയാത്ത ടൈപ്പാണ്. പക്ഷേ എന്നിട്ടും ഞാൻ അവളെ അങ്ങനെയൊക്കെ ചെയ്തപ്പോ പേടിച്ചിട്ടുണ്ടാവും, പാവം! എല്ലാം ആലോചിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.
മാളിന് മുന്നില്‍ എന്റെ വണ്ടിക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുള്ള സ്ഥലത്ത് പാർക്ക് ചെയ്തശേഷം എന്റെ മൊബൈല്‍ എടുത്ത് ഫ്ലൈറ്റ്മോഡിൽ നിന്നും മാറ്റി.
ഉടനെ വാട്സാപ് മെസേജിന്റെ പ്രളയം തന്നെയുണ്ടായി. അറുപതോളം വോയ്സ് മെസേജ് വിനില അയച്ചിരുന്നു. പല സമയത്തായി അയച്ച “കോൾ മീ..” മെസേജും ഇരുപത് എണ്ണം ഉണ്ടായിരുന്നു.. പല പ്രാവശ്യമായി അയച്ചിരുന്ന ദേഷ്യത്തിലുള്ള ഈമോജികൾ വേറെയും.
എന്റെ മാളിൽ അര മണിക്കൂറോളം കാര്യങ്ങളൊക്കെ നോക്കി പരിശോധിച്ചശേഷം അവിടെനിന്നുമിറങ്ങി.
എന്നിട്ട് മാളിന്റെ വശത്ത് തന്നെയുള്ള കോഫീ ഹൌസിൽ കേറി കോഫി ഓര്‍ഡര്‍ ചെയ്തിട്ട് അവൾടെ വോയ്സ് ഓരോന്നായി കേട്ടു.
അന്‍പതോളം മെസേജും എന്നെ ചീത്ത പറഞ്ഞു കൊണ്ടുള്ളതായിരുന്നു.. അതൊക്കെ ഞാൻ ഓടിച്ചിട്ട് കേട്ടു.
പിന്നെയുള്ളത്, എന്റെ ചില പ്രശ്‌നങ്ങള്‍ ഒക്കെ അവൾ ഊഹിച്ചു എന്നും.. ബാക്കി പ്രശ്നങ്ങളും അറിയണമെന്നും… പിന്നെ കുറെ ഉപദേശങ്ങളും ആയിരുന്നു.