അവിചാരിത അനുഭവങ്ങൾ !!
“വെറുതെ തൊട്ടുനോക്കി കൈയും മുഖവും പൊള്ളിക്കേണ്ട.”
ഞാൻ ഉപദേശിച്ചതും അവന്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.
“ശെരി എന്നാ. ഞാൻ അങ്ങോട്ട് പോട്ടെ.”
അല്‍പ്പം മാറി സ്ഥിതി ചെയ്യുന്ന എന്റെ മാളിനെ തുറന്നു കൊണ്ടിരുന്ന രണ്ട് സെക്യൂരിറ്റികളെ തലകൊണ്ട് കാണിച്ചിട്ട് ഞാൻ പറഞ്ഞതും ഐഷ കൈയ്യെടുത്ത് മാറ്റി.
അതിനുശേഷം സാന്ദ്രയെ ഞാൻ നോക്കിയതും അസൂയ മറച്ചു കൊണ്ട് ദേഷ്യത്തോടെ എന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.
“സുന്ദരികളുടെ ഈ രാജ്ഞിക്കെന്തിനാ ദേഷ്യം.”
ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചതും അവളുടെ മുഖം തുടുത്തുകേറി.
ഞാൻ പറഞ്ഞത് മറ്റാരെങ്കിലും കേട്ടോ എന്ന് സാന്ദ്ര ജാള്യതയോടെ കൂട്ടുകാരെ ഒന്നു നോക്കി. പക്ഷെ ആരും കേട്ടില്ലായിരുന്നു.
“ശരിയെന്റെ മോളെ…!”
ഞാൻ അല്‍പ്പം ഉറക്കെ പറഞ്ഞു.
“വൈകിട്ട് ഞാൻ വരാം.” അവൾടെ മൂക്കിൻ തുമ്പിനെ വിരൽകൊണ്ട് പതിയെ തെന്നിച്ച ശേഷം ഞാൻ ബൈക്ക് ഓടിച്ചു പോയി.
എന്റെ വാക്കിലും പ്രവൃത്തിയിലും സാന്ദ്രയുടെ മുഖം കൂടുതൽ തുടുത്തതും.. പുഞ്ചിരി വിടര്‍ന്നതും… കണ്ണില്‍ സ്നേഹം നിറഞ്ഞതും.. ഒടുവില്‍ ഗൗരവത്തോടെ അവളുടെ കൂട്ടുകാര്‍ക്ക് നേരെ തിരിയുന്നതും എല്ലാം മിററിലൂടെ ഞാൻ കണ്ടു.
സത്യത്തിൽ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. സാധാരണയായി സാന്ദ്രയുടെ കൂട്ടുകാരികളോട് അവരുടെ സൗന്ദര്യത്തെ കുറിച്ചൊന്നും ഞാൻ ഇങ്ങനെ സംസാരിക്കാറില്ല.