അവിചാരിത അനുഭവങ്ങൾ !!
“ഹലോ ഐഷ.. ഹലോ ദീപ്തി.” അവര്‍ക്ക് ഞാൻ പുഞ്ചിരി നല്‍കി. എന്നിട്ട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യത്തെ അവരോട് ഞാൻ പറഞ്ഞു,
“നിങ്ങള്‍ രണ്ടും ചേലൊത്ത കൽക്കണ്ടം അല്ലയോ..! കാണുമ്പോഴേ എന്തു മധുരമ്യ..!! കണ്ണുകൾക്ക് നിങ്ങൾ എന്നും വിരുന്നാണ്..! നിങ്ങളെ തൊടുന്ന ഈച്ചകളെ കണ്ടാൽപ്പോലും അസൂയ തോന്നിപ്പോകും. പയ്യന്മാര് നിങ്ങടെ ഐശ്വര്യവും സൗന്ദര്യവും കണ്ടാസ്വദിച്ചു പോയാൽ ആ പാവങ്ങളെ ഓടിച്ചേക്കല്ലെ.”
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ആ സുന്ദരികള്‍ നാണിച്ചു വിടര്‍ന്ന കണ്ണുകളോടെ എന്നെത്തന്നെ നോക്കിനിന്നു.
ഐഷയുടെ കൈ പെട്ടെന്ന് എന്റെ കൈയിനെ തഴുകി. എന്നിട്ട് മുറുകെ പിടിച്ചു.
“അങ്ങനെ പറഞ്ഞു കൊടുക്ക് സാമേട്ടാ..!”
സാന്ദ്രയുടെ മറ്റൊരു ഫ്രണ്ട്, സനല്‍, എന്റെ പിന്നില്‍ നിന്ന് പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി.
“നമ്മൾ അറിയാതെ തൊട്ടു പോയാൽപ്പോലും എന്ത് ദേഷ്യമാ ഇവര്‍ക്കൊക്കെ..?!”
എന്റെ കൈച്ചിനെ പിടിച്ചിരുന്ന ഐഷയുടെ കൈയിൽ അസൂയയോടെ നോക്കിക്കൊണ്ടാണ് അവന്‍ പറഞ്ഞത്.
എന്നിട്ട് സനല്‍ എന്റെ അടുത്തേക്ക് വന്ന് എന്റെ ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവിയശേഷം കൈ മാറ്റി.
“അവകാശവും അനുവാദവും ഇല്ലാത്ത സൗന്ദര്യമൊക്കെ കണ്ടാസ്വദിച്ചാൽ മാത്രം മതി സനലേ…!”
അവനോട് ഞാൻ പറഞ്ഞു.