അവിചാരിത അനുഭവങ്ങൾ !!
എന്നെ മന്ദബുദ്ധി എന്നാണോ വിചാരിച്ചത്..? ഞാൻ ഫോൺ എടുക്കില്ല.
പിന്നേ അര മണിക്കൂര്‍ കഴിഞ്ഞാണ് മറുപടി വന്നത്.
നി എന്നെ വേദനിപ്പിച്ചത് ഒട്ടും ശരിയായില്ല, സാം.. എന്നെ നീ വേദനിപ്പിക്കാന്‍ പാടില്ലായിരുന്നു.
അവസാനം സങ്കടം പറഞ്ഞുള്ള വോയ്സാണ് വന്നത്.
എന്നെ സാം എന്ന് വിളിച്ചത് കൊണ്ട് എന്നോടുള്ള ദേഷ്യം അവള്‍ക്ക് മാറിയെന്ന് ഞാൻ മനസ്സിലാക്കി.
ശെരിയാ.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്… ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ജീവിക്കുന്നത്. സോറി വിനി.
ഞാൻ വോയ്സ് അയച്ചിട്ട് മൊബൈലിനെ ഫ്ലൈറ്റ് മോഡിലിട്ട ശേഷം ഉറങ്ങാൻ കിടന്നു… എന്റെ മനസ്സിനെ മാത്രം സ്നേഹിക്കുന്ന എന്റെ ഭാര്യയെ കെട്ടിപിടിച്ചു കൊണ്ട്.
രാവിലെ കാപ്പി കുടിച്ചിട്ട് ഞാനും സാന്ദ്രയും വീട്ടില്‍ നിന്നിറങ്ങി. എപ്പോഴത്തേയും പോലെ ബൈക്കില്‍ ഒരു വശത്ത് മാത്രമായി കാലുമിട്ട്.. ഞങ്ങള്‍ക്കിടയിൽ അല്‍പ്പം ഗ്യാപ്പ് കീപ്പ് ചെയ്ത് എന്റെ തോളത്തും പിടിച്ചാണ് സാന്ദ്ര ഇരുന്നത്.
കഴിഞ്ഞ രാത്രി എന്നോട് അവള്‍ക്കുണ്ടായിരുന്ന ദേഷ്യവും വെറുപ്പും ഒന്നും ഇപ്പോൾ ഇല്ലായിരുന്നു.
വീട്ടിന്റെ പരിസരം താണ്ടി ബൈക്ക് പോയതും ജീവിതത്തിൽ ആദ്യമായി സാന്ദ്ര മുന്നോട്ട് നീങ്ങി വന്ന് എന്റെ ശരീരത്തോട് ചേര്‍ന്നിരുന്നു.