അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – ചിരിച്ചുകൊണ്ട് അവളെ തൂക്കി എടുത്തോണ്ട് ഞാൻ കാർ പോർച്ചിൽ വന്നു. കാർ ഉണ്ടെങ്കിലും ബൈക്കാണ് കൂടുതലും ഞാൻ ഉപയോഗിക്കുന്നത്. ബൈക്ക് ഓടിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. ബൈക്ക് ഓടിക്കുന്നതിൽ വല്ലാത്തൊരു ത്രില്ലുണ്ട്. സുമിമോൾക്കും എന്റെ ബുള്ളറ്റിൽ കറങ്ങാനാണ് കൂടുതൽ ഇഷ്ടം.
അങ്ങനെ ഞാനും സുമിമോളും ചുറ്റിക്കറങ്ങി. പള്ളിപ്പെരുന്നാൾ നടക്കുന്നത്കൊണ്ട് ഒരുപാട് താല്‍ക്കാലിക സ്റ്റോറുകൾ തുറന്നിരുന്നു. സ്വീറ്റ് സ്റ്റാളുകളും കുറെ ഉണ്ടായിരുന്നു.
ബൈക്കിന്റെ മുന്നിലിരുന്ന് കാണുന്ന എല്ലാത്തിനെക്കുറിച്ചും എന്നോട് സുമി സന്തോഷത്തോടെ പറഞ്ഞുകൊണ്ടിരുന്നു.
അവൾ ചോദിച്ചതും അല്ലാത്തതും എല്ലാം ഞാൻ വാങ്ങിക്കൊടുത്തു. സ്വീറ്റ്സും കുറെ വാങ്ങി, ഞങ്ങൾ കഴിച്ചു. വീട്ടിലേക്കും കുറെ വാങ്ങി.
ഒടുവില്‍ അവൾ ചോദിച്ച എല്ലാ കളിപ്പാട്ടങ്ങളും വാങ്ങി ബൈക്കില്‍ എങ്ങനെയോ അഡ്ജസ്റ്റ് ചെയ്ത് കെട്ടിവെച്ചുകൊണ്ട് ഞങ്ങൾ തിരിച്ചു.
യുകേജി പഠിക്കുന്ന അവളോട് കൂടെയുള്ള കൂട്ടുകാരെക്കുറിച്ചും.. ടീച്ചർമാരെക്കുറിച്ചും ഞാൻ ചോദിച്ചു.
“ഞാൻ ജൂലിആന്റിയോട് പറഞ്ഞു കൊടുക്കും.”
സുമി പെട്ടെന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞിട്ട് കുണുങ്ങിച്ചിരിച്ചു.
“എന്തോ പറഞ്ഞു കൊടുക്കുമെന്നാ എന്റെ കാന്താരി എന്നെ ഭീഷണിപ്പെടുത്തുന്നത്..?”