അവിചാരിത അനുഭവങ്ങൾ !!
അവസാനം അവള്‍ എന്റെ മുഖത്തെ അവളില്‍നിന്നും പതിയെ അടർത്തി മാറ്റിയതും ഞാൻ ചിണുങ്ങി.
ഉടനെ ചിരിച്ചുകൊണ്ട് അവളെന്റെ നെറ്റിയില്‍ മുത്തി. അവളുടെ വായിൽനിന്നും പേസ്റ്റിന്റെ മണം വന്നതും ഞാൻ അവളുടെ മുഖത്ത് നോക്കി.
“ഇന്ന് സാന്ദ്രയ്ക്കും അമ്മായിക്കും അവധിയല്ലേ..! എന്നാ പിന്നേ വൈകി എഴുന്നേറ്റാൽ പോരായിരുന്നോ..?”
ചുണ്ടില്‍ ഉമ്മ കൊടുത്തിട്ട് ഞാൻ ചോദിച്ചു.
“അപ്പോ എന്റെ ചേട്ടനോ…?”
അവൾ ചോദിച്ചു.
“ഞാൻ പിന്നെ മാളിലേക്ക് പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി വല്ലതും കഴിക്കുമായിരുന്നു.”
“വേണ്ട, ചേട്ടൻ കഴിക്കുന്നതിനെ എനിക്ക് കാണാന്‍ കഴിഞ്ഞാലേ സമാധാനം കിട്ടൂ.”
എന്റെ മൂക്കില്‍ ചുണ്ട്കൊണ്ട് ഉരസീട്ട് അവള്‍ പറഞ്ഞു.
“മാളിൽ പോകുന്ന ദിവസങ്ങളില്‍, അവിടെ നിന്നും.. ഇവിടെ നിന്നും.. ഹോട്ടലിൽ നിന്നുമൊക്കെ കഴിച്ചെന്ന് ചേട്ടൻ പറയുമെങ്കിലും എനിക്ക് നല്ല സങ്കടം തോന്നാറുണ്ട്. അതുകൊണ്ട് വീട്ടില്‍ നിന്നും പോകുന്ന സമയം ചേട്ടന് ഞാൻ ഫുഡ് തരാതെ വിടില്ല.”
അതും പറഞ്ഞവള്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് പോയി. ഞാൻ കുറെ നേരം കൂടി കിടന്നിട്ട് എട്ടു മണിക്ക് കുളിക്കാന്‍ കേറി.
റെഡിയായി ഞാൻ കിച്ചനിൽ ചെന്നപ്പോ എല്ലാവരും അവിടെ ഓരോ ജോലിയും ചെയ്തു നില്‍ക്കുന്നത് കണ്ടു.