അവിചാരിത അനുഭവങ്ങൾ !!
“ഞാൻ നേരത്തെ ഉറങ്ങിപ്പോയി. കൂടാതെ രാത്രി എന്റെ മൊബൈല്‍ സൈലന്റിൽ ആയിരിക്കുമെന്ന് നിനക്കും അറിയാവുന്നതല്ലേ..?”
അവസാനം സുമയുടെ വിഷമം കുറച്ചൊന്നു മാറി.
പക്ഷേ ഇനി അവളോട് എന്തു സംസാരിക്കണം എന്നറിയാതെ ഞാൻ മിണ്ടാതെ കിടന്നു. അവളും അല്‍പ്പനേരം കാത്തിരുന്നു.
പക്ഷേ ഫോണിലൂടെയുള്ള മൗനം അത്ര സുഖമല്ലെന്ന് അവള്‍ക്കും തോന്നി. അവളാണ് ആദ്യം സംസാരിച്ചത്.
“ഉച്ചക്ക് കഴിക്കാതെ പോയതിൽ നല്ല വിഷമം എനിക്കുണ്ട്..!”
“എനിക്കുമുണ്ട്…!”
ഞാനും സമ്മതിച്ചു.
“പക്ഷേ അപ്പോഴത്തെ എന്റെ അവസ്തയില് എനിക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല… സോറി സുമ.”
“ഒരിക്കലും ഫോണിലൂടെ ചേട്ടൻ എന്റെ പേര് മാത്രമായി പറയില്ലല്ലോ..! അപ്പൊ ശെരിക്കും എന്നോട് ദേഷ്യമുണ്ട്, അല്ലേ…?”
അവളുടെ വിഷമം കേട്ടതും പെട്ടന്ന് എന്റെ നാവ് താനേ ചലിച്ചു,
“എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ലടി സുന്ദരിക്കുട്ടീ.. വേണമെങ്കിൽ ഈ നിമിഷം ഞാൻ നേരിട്ട് അങ്ങോട്ട് വന്ന് ക്ഷമ ചോദിക്കട്ടെ..?”
ഉടനെ അവൾ ചിരിച്ചു.
അവളുടെ എല്ലാ വിഷമവും മാറിയത് ആ ചിരിയില്‍നിന്നും ഞാൻ മനസ്സിലാക്കി.
“ചേട്ടൻ ഇപ്പോൾ ഇവിടെ നേരിട്ട് വന്നാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ക്ഷമയൊന്നും വേണ്ട.”
അവള് സീരിയസ്സായി പറഞ്ഞു.
“എന്നിട്ട് വേണം ഈ പാതിരാത്രി ഞാൻ അവിടേ വന്ന് നിന്നെ റേപ് ചെയ്യാൻ ശ്രമിച്ചു എന്നും പറഞ്ഞ് എനിക്ക് തല്ലു മേടിച്ച് തരാൻ.”