അവിചാരിത അനുഭവങ്ങൾ !!
അവള്‍ പറഞ്ഞിട്ട് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്ക് കഴിഞ്ഞില്ല.
അവള്‍ ഉടനെ അവളുടെ നെറ്റിത്തടത്തെ എന്റെ ചുണ്ടിലേക്ക് അമർത്തിനിന്നു.
“ഈ ചെറിയ കുഞ്ഞുവാവ പറയുന്നതൊന്നും ഞാനും കാര്യമായിട്ട് എടുക്കുന്നില്ല.”
ഞാന്‍ അങ്ങനെ പറഞ്ഞതും അവള്‍ പെട്ടെന്ന് തല ഉയർത്തി നോക്കി. അവളുടെ മുഖം വാടിയിരുന്നത് ഞാൻ കണ്ടു. പക്ഷേ പെട്ടെന്നു തന്നെ അവള്‍ പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു.
പക്ഷേ ഒരു നേര്‍ത്ത പുഞ്ചിരി മാത്രം എങ്ങനെയോ അവളുടെ ചുണ്ടിനെ അലങ്കരിച്ചു.
“ഒന്ന് പോ ചേട്ടാ….! ഇരുപത്തൊന്ന് വയസ്സായ പെണ്‍കുട്ടിയാ ഞാൻ, കുഞ്ഞ് വാവയൊന്നുമല്ല.”
അവള്‍ ചിണുങ്ങി.
“കൂടാതെ ഞാൻ പറയുന്ന ചില കാര്യങ്ങളെയെങ്കിലും കാര്യമായി തന്നെ ചേട്ടൻ എടുക്കണം.”
പക്ഷേ അവള്‍ പറഞ്ഞതിനെ കാര്യമായി എടുക്കാത്തപോലെ ഞാൻ ചിരിച്ചതും അവൾ പിന്നെയും ചിണുങ്ങി.
ഉടനെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുഖം പിടിച്ച് അവളുടെ നെറുകയില്‍ ഉമ്മ വെച്ചു…
പക്ഷേ അവസാന നിമിഷം, അബദ്ധത്തിൽ എന്നപോലെ, സാന്ദ്ര പെട്ടെന്ന് അവളുടെ മുഖത്തെ മലർത്തിയാണ് വെച്ചത്.. അവളുടെ അധരങ്ങളും പാതി തുറന്നുവന്നു.
[തുടരും ]
One Response
Hi rakesh super story….