അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – എനിക്ക് പെട്ടെന്ന് സാന്ദ്രയെ വിചാരിച്ച് കുറ്റബോധം തോന്നി. അവളോട് ഒരിക്കലും കടുത്ത വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് പിന്നെയും ഞാൻ ചിന്തിച്ചു.
“പിന്നെ ഞങ്ങടെ പപ്പയും മമ്മിയും പ്രേമിച്ചു വിവാഹം കഴിച്ചത് കൊണ്ട് അവരുടെ രണ്ട് കുടുംബക്കാരും അവരെ പണ്ടേ തള്ളിക്കളഞ്ഞു. അവരെയൊക്കെ ഞാനും സാന്ദ്രയും കണ്ടിട്ട് പോലുമില്ല. കുടുംബം എന്ന് പറയാന്‍ ഞങ്ങൾ നാലുപേർ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ കുഞ്ഞുകാലത്ത് കൂടെ കളിക്കാന്‍ സാന്ദ്രയ്ക്ക് ഞാനും എനിക്ക് അവളും മാത്രമാണ് ഉണ്ടായിരുന്നത്.
പപ്പയും മമ്മിയും ഒഴികെ കുടുംബം എന്തെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമെന്നുപറയാൻ സാമേട്ടനും കുടുംബവും മാത്രമേയുള്ളു. അതുകൊണ്ടും ആയിരിക്കാം സാന്ദ്രയ്ക്ക് ചേട്ടനോട് ഇത്രയേറെ ഇഷ്ടമുണ്ടായത്. അതുകൊണ്ട് ഒരിക്കലും ആ പാവത്തിനെ എന്റെ ഏട്ടൻ വിഷമിപ്പിക്കരുത്..!!”
അത്രയും പറഞ്ഞുകഴിഞ്ഞപ്പൊ മരുന്നിന്റെ ഇഫക്റ്റ് കാരണം ജൂലി ഉറങ്ങിപ്പോയി. ഉടനെ ഞാൻ അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തിട്ട് പുതപ്പ്കൊണ്ട് മൂടിക്കൊടുത്തു.
ശേഷം ഞാൻ മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു. റിംഗ് ആയെങ്കിലും അവൾ എടുത്തില്ല. ഞാൻ പിന്നെയും പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു. പക്ഷേ അവള് എടുക്കുകയും ചെയ്തില്ല കട്ടാക്കുകയും ചെയ്തില്ല.
എനിക്ക് നല്ല വിഷമംതോന്നി.
ഞാൻ നൂറുവട്ടമെങ്കിലും വിളിച്ചിട്ടുണ്ടാകും.. പക്ഷേ അവള്‍ക്ക് എന്നോടുള്ള വെറുപ്പ് മാറിയില്ലെന്ന് മനസ്സിലായി.
അവസാനം ഞാൻ എന്റെ റൂം തുറന്ന് പുറത്തേക്ക് വന്ന് നോക്കി. അമ്മായിയുടെ വാതിൽ അടഞ്ഞു കിടന്നു.
ഞാൻ ശബ്ദം ഉണ്ടാക്കാതെ മുകളിലേക്ക് ചെന്നു.
സാന്ദ്രയുടെ റൂം അടഞ്ഞാണ് കിടന്നത്. അതിന്റെ അപ്പുറത്താണ് വിനിലയുടെ റൂം. പക്ഷേ അത് വെറുതെ ചാരിയിട്ടിരിക്കുകയായിരുന്നു.
ഞാൻ സാന്ദ്രയുടെ വാതിലിൽ പതിയെ തട്ടി. ശബ്ദം കേട്ട് വിനില വന്നു നോക്കുമെന്ന പേടി ഉണ്ടായിരുന്നുവെങ്കിലും അങ്ങനെ ഒന്നും സംഭവിച്ചില്ല.
വാതിലിൽ തട്ടിയശേഷം ഒത്തിരി നേരം വെയിറ്റ് ചെയ്തെങ്കിലും സാന്ദ്ര തുറന്നില്ല. പിന്നെയും ഞാൻ തട്ടി. പക്ഷേ കാര്യമുണ്ടായില്ല.
ഞാൻ വാതിലിന്റെ ഹാന്‍ഡിൽ ലോക്കിനെ വെറുതെ പിടിച്ചു താഴ്ത്തി തള്ളിനോക്കി. ഉടനെ വാതിൽ ഉള്ളിലേക്ക് തുറന്നത് കണ്ടു ഞാൻ ഒരു നിമിഷം വെറുതെ അങ്ങനെ നിന്നുപോയി.
ഞാൻ അതിനെ മുഴുവനായും തുറന്ന് അകത്തേക്ക് കേറി. ശേഷം വാതിലിനെ അടച്ചിട്ട് ലൈറ്റിട്ടു.
സാന്ദ്ര അങ്ങോട്ട് നോക്കി കാലിനിടയ്ക്ക് കൈയും കൊടുത്തു ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. എന്റെ ഒരു ടീ ഷര്‍ട്ടും മുക്കാല്‍ പാവാടയും ഇട്ടു കൊണ്ടാണ് അവൾ കിടന്നത്.
ചിലപ്പോഴൊക്കെ രാത്രി സമയങ്ങളില്‍ സാന്ദ്ര എന്റെ ടീ ഷര്‍ട്ട് എടുത്തിടാറുള്ളത്കൊണ്ട് എനിക്ക് പുതുമയായി തോന്നിയില്ല. എനിക്ക് പെട്ടെന്ന് അവളോട് വാത്സല്യമാണ് തോന്നിയത്.
അവള് ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. കാരണം, കരയുന്നത്പോലെ അവളുടെ ശരീരം ഇടയ്ക്കിടെ കുലുങ്ങുന്നുണ്ടായിരുന്നു.
“സാന്ദ്ര…!”
ഞാൻ ശബ്ദം താഴ്ത്തി വിളിച്ചതും അവളുടെ ശരീരം താനെ പ്രതികരിക്കാൻ ശ്രമിക്കുന്നത്പോലെ ഒന്ന് ഇളകി. പക്ഷേ അവളുടെ വാശി കാരണം അവള് വിളി കേള്‍ക്കാതെ കിടന്നു.
ഞാൻ നടന്നുപോയി ബെഡ്ഡിൽ കേറി അവളുടെ അടുത്തായിരുന്നു.
“എടി മോളെ..?”
അവളുടെ തോൾപ്പലകയിൽ എന്റെ കൈ വെച്ചു കൊണ്ട് ഞാൻ പിന്നെയും വിളിച്ചു. പക്ഷേ അവള് അനങ്ങാതെ കിടന്നു.
“എന്റെ പൊന്നു മോള് എണീറ്റേ.”
ഞാൻ സ്നേഹത്തോടെ പറഞ്ഞതും അവൾ പെട്ടെന്ന് കണ്ണ് തുടച്ചു. പിന്നെ മലര്‍ന്നു കിടന്നിട്ട് എന്നെ നോക്കി.
അവളുടെ കണ്ണില്‍ നല്ല സങ്കടമുണ്ടായിരുന്നു.
“എനിക്ക് ഉറങ്ങണം. എന്നെ ശല്യം ചെയ്യാതെ പുറത്തിറങ്ങിപ്പോയി തരാമോ…?!”
അവൾ കൈ കൂപ്പി.
അവള് അങ്ങനെ പറഞ്ഞപ്പൊ എനിക്ക് ശെരിക്കും വേദനിച്ചു. എനിക്ക് വായ തുറന്ന് സംസാരിക്കാൻപോലും കഴിഞ്ഞില്ല.
അവളുടെ ആഗ്രഹം പോലെ ഞാൻ ചെയ്യാം എന്നപോലെ തലയാട്ടിയശേഷം ഞാൻ ബെഡ്ഡിൽ നിന്നിറങ്ങി വേഗം വാതിൽ നോക്കി നടന്നു.
“സാമേട്ടാ….!!”
പെട്ടെന്ന് സാന്ദ്ര സങ്കടത്തോടെ വിളിച്ചിട്ട് ബെഡ്ഡിൽ നിന്നിറങ്ങി ഓടി വരുന്നത് കേട്ടു.
ഞാൻ തിരിഞ്ഞതും അവൾ എന്നെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
സത്യത്തിൽ ഞാൻ അന്തിച്ചാണ് നിന്നത്. ബൈക്കില്‍ പോകുമ്പോൾ അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് ഇരിക്കറുണ്ട്, പക്ഷേ ആദ്യമായിട്ടാണ് അവൾ ഇങ്ങനെ എന്നെ കെട്ടിപ്പിടിക്കുന്നത്.
“ഞാൻ എന്തെങ്കിലും പറഞ്ഞതും സാമേട്ടൻ ഇറങ്ങിപ്പോകുമോ..?”
അവള് സങ്കടത്തോടെ ചോദിച്ചു.
പക്ഷേ എന്തു പറയണമെന്നറിയാതെ ഞാൻ വെറുതെ നിന്നു.
“കഴിഞ്ഞ കുറെ നാളായി സാമേട്ടന് എന്നോട് ദേഷ്യം മാത്രേയുള്ളു. ഞാൻ എന്തുപറഞ്ഞാലും എന്നെ കടിച്ചുകീറാൻ വരുന്നു. എപ്പോഴും എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത്…?”
അവള് ശെരിക്കും വിഷമിച്ചു കൊണ്ടാണ് ചോദിച്ചത്.
എന്നിട്ട് സ്വബോധം വന്നത് പോലെ അവള് പെട്ടെന്ന് എന്നെ വിട്ടിട്ട് മാറി നിന്നെന്നെ നോക്കി.
അന്നേരമാണ് എനിക്ക് നഷ്ടബോധം തോന്നിയത്.. കാരണം, അവളെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് നിന്നപ്പോള്‍ ഞാനും അവളെ കെട്ടിപ്പിടിക്കാതെ വെറുമൊരു പൊട്ടനെപ്പോലെയാണ് നിന്നത്.
അവളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ കിട്ടിയ സന്ദര്‍ഭത്തെ ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു.
പക്ഷേ ആ ചിന്തകളെ മനസ്സിൽ നിന്നും തൂത്തു കളഞ്ഞിട്ട് ഞാനവളെ നോക്കി.
“ഇപ്പൊ എല്ലാ കുറ്റവും എന്റെ തലയിലാക്കി, അല്ലേ..?
നിന്റെ കൂട്ടുകാരികളോട് ഞാൻ സംസാരിച്ചാൽ നീയെന്നെ കുറ്റപ്പെടുത്തും, അവർ എന്നോട് സംസാരിച്ചാലും നീയെന്നെ തന്നെയാ കുറ്റപ്പെടുത്തുന്നത്, എനിക്ക് അറിയാത്ത ആളുകള്‍ എന്നെ നോക്കി ചിരിച്ചതിനും എന്നെയാണ് നി കുറ്റപ്പെടുത്തിയത്. അങ്ങനെ തൊട്ടതിനും പിടിച്ചതിനും നീയല്ലേ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ നീയെന്നെ കുറ്റപ്പെടുത്തുന്നത് കൊണ്ടല്ലേ അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ദേഷ്യപ്പെട്ടു പോയത്?”
ഞാൻ പറഞ്ഞത് കേട്ട് കുറെനേരം ചുണ്ടും കൂർപ്പിച്ച് അവളെന്നെ നോക്കിനിന്നു.
“ഞാൻ അവരോട് സംസാരിക്കുന്നത് കൊണ്ട് നിനക്ക് എന്താണ് പ്രശ്നം…?”
ഞാൻ ചോദിച്ചു.
“എനിക്കറിയില്ല…!!”
അവള് താഴെനോക്കി പറഞ്ഞു.
“ശരി, ക്യാമ്പസിലുള്ള പെൺകുട്ടികൾ എന്നോട് ചിരിച്ചെന്നു വെച്ച്…. കൈ കാണിച്ചെന്നു വെച്ച്.. എന്നോടെന്തിനാ നീ ദേഷ്യവും വെറുപ്പും കാണിക്കുന്നത്..?”
“എനിക്കറിയില്ല….?”
ഒരു കാല് പൊക്കി തറയെ ദേഷ്യത്തില്‍ ചവിട്ടിക്കൊണ്ടാണ് അവള് പറഞ്ഞത്.
അവളുടെ ആ ശാഠ്യം പോലത്തെ പ്രവര്‍ത്തി കണ്ട് എനിക്ക് ചിരി വന്നു.
“ശരി, നിനക്ക് അറിയാവുന്ന എന്തെങ്കിലും ഉണ്ടോ..?”
“എനിക്കൊന്നും അറിയില്ല…”
അവള് ചുണ്ട് കോട്ടി.
ഞാൻ കുറെനേരം അവളെത്തന്നെ നോക്കിനിന്നു. അവളുടെ നില്‍പ്പും നിഷ്കളങ്കമായ ഭാവവും കണ്ട് ഒരു ഉമ്മകൊടുക്കാന്‍ തോന്നിപ്പോയി.
“ശരി അതും പോട്ടെ. എന്റെ മോൾക്ക് എന്തേലും പറയാൻ ഉണ്ടെങ്കിൽ അതിനെയെങ്കിലും പറയാമോ..?”
“ചേട്ടൻ എന്നോട് പിണങ്ങുന്നതും എന്നോട് ദേഷ്യം കാണിക്കുന്നതും എനിക്ക് ഇഷ്ട്ടല്ല. ക്യാമ്പസിലെ പെണ്‍കുട്ടികളോട് ചേട്ടൻ സ്നേഹവും അടുപ്പവും കാണിക്കുന്നതും എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല. ആ പെണ്‍കുട്ടികൾ ചേട്ടനെ തൊടുന്നതും എനിക്ക് ഇഷ്ട്ടമല്ല. എനിക്ക് തരേണ്ട കരുതലിനെ പകുത്ത് ആര്‍ക്കൊക്കെയൊ ചേട്ടൻ കൊടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല.”
അവള് അത്രയും പറഞ്ഞിട്ട് വേഗം മുന്നോട്ടാഞ്ഞെന്റെ കഴുത്തിനെ കെട്ടിപിടിച്ചുകൊണ്ട് വിതുമ്പി.
അവളുടെ ശരീരം വലുതായി എന്റെ ശരീരത്തെ തൊടാതെയാണിരുന്നത്.
ഞാനും ഉടനെ അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് മുടിയിലും പുറവും തഴുകിക്കൊടുക്കാൻ തുടങ്ങിയതും അവളുടെ ശരീരം എന്റെ ശരീരത്തോട് ചേര്‍ന്നു വന്നു. ഒടുവില്‍ ഞങ്ങളുടെ രണ്ട് ശരീരവും കാന്തംപോലെ ഒട്ടി ചേര്‍ന്നതും സാന്ദ്രയുടെ ശരീരം പതിയെ റിലാക്സ്ഡ് ആവാന്‍ തുടങ്ങി.
“എന്റെ മോൾക്ക് എന്താ പറ്റിയത്…? എന്തിനാ ചെറിയ കുഞ്ഞുങ്ങളെപ്പോലെ ഇങ്ങനെ അസൂയ കാണിക്കുന്നത്..?”
അവളുടെ മുടിയില്‍ തഴുകിക്കൊണ്ട് ഞാൻ ചോദിച്ചു.
“നിന്നെ പെട്ടെന്ന് കെട്ടിച്ചുവിട്ടാലെ ശരിയാവത്തുള്ളു..”
അവളോട് ഞാൻ തമാശ പറഞ്ഞു.
പക്ഷേ അവൾ പെട്ടെന്ന് പൊട്ടിക്കരയുകയാണ് ചെയ്തത്. ഞാനും കാര്യമറിയാതെ വിഷമിച്ചു നിന്നു.
“എന്റെ സാന്ദ്രക്കുട്ടി…!”
ഞാൻ സ്നേഹത്തോടെ വിളിച്ചു.
“എന്റെ പൊന്ന് മോള്‍ക്ക് എന്താ പറ്റിയത്. എന്ന് മുതലാ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ കരയാന്‍ ശീലിച്ചത്. കരയല്ലെ..!!”
ഞാൻ ആശ്വസിപ്പിച്ചു.
“ചേട്ടന്റെ ഈ മോൾക്ക് കല്യാണവും വേണ്ട. എനിക്ക് ചേട്ടനെ വിട്ട്………”
പെട്ടെന്നവള്‍ ഇല്ലാത്ത ചുമ ഉണ്ടാക്കി ചുമച്ചിട്ട് പറഞ്ഞു,
“എനിക്ക് ചേട്ടനും ചേച്ചിയുടെയും കൂടെത്തന്നെ അവസാനം വരെ നില്ക്കാനാ ഇഷ്ട്ടം. എന്നെ ആര്‍ക്കും കെട്ടിച്ചുകൊടുക്കരുത്, പ്ലീസ്. എനിക്ക് കല്യാണമേ വേണ്ട. എന്റെ സാമേട്ടനെ വിട്ട് എനിക്കെങ്ങും പോകണ്ട.”
അവൾ പറഞ്ഞ ഓരോ വാക്കും എന്നെ അസ്വസ്തമാക്കിക്കൊണ്ടിരുന്നു. അവൾ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാത്ത ഒരവസ്തയില് എത്തിച്ചിരുന്നു. പ്രത്യേകിച്ച് അവളുടെ അവസാനത്തെ വാക്കുകൾ എന്നെ ശെരിക്കും ഭയപ്പെടുത്തി.
സാന്ദ്രയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. എന്റെ ഉള്ളില്‍ അവളോട് ഒത്തിരി പ്രണയം പോലുമുണ്ട്. അവളെ ശാരീരികമായും എനിക്ക് ഒത്തിരി ഇഷ്ടമാണ്… അവളെ പലതും ചെയ്യാൻ എനിക്ക് ആഗ്രഹവുമുണ്ട്. പക്ഷേ അവള്‍ക്ക് കിട്ടേണ്ട നല്ല ജീവിതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അവളുടെ ജീവിതത്തെ താറുമാറാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
സാന്ദ്ര എന്നെയും കെട്ടിപിടിച്ചു കൊണ്ട് ശെരിക്കും ഏങ്ങലടിച്ചു കരയുകയായിരുന്നു. തല്കാലം അവളുടെ മനസ്സിൽ കെട്ടിക്കിടക്കുന്ന വിഷമം എല്ലാം തീരുംവരെ കരയാന്‍ ഞാനും അനുവദിച്ചു. അതുകഴിഞ്ഞ് അവള് സ്വയം ചിന്തിക്കാൻ തുടങ്ങുമെന്ന വിശ്വസവും എനിക്കുണ്ടായിരുന്നു. നേരത്തെ അവൾ പറഞ്ഞ മണ്ടത്തരംപോലും അവളിനി ആവര്‍ത്തിക്കില്ലെന്നും ഞാൻ വിശ്വസിച്ചു.
ഞാൻ അവളെ ചേര്‍ത്തുപിടിച്ചു കൊണ്ട് അവളുടെ മുടിയിലും തോളിലും പുറം ഭാഗത്തും എല്ലാം തടവിക്കൊടുത്തുകൊണ്ടിരുന്നു.
അവളും എന്റെ പുറം തഴുകുന്നത് അറിഞ്ഞ് എനിക്ക് ഒരുപാട് സ്നേഹം തോന്നി. എന്റെ വിഷമം പോലും അലിഞ്ഞുപോകാൻ തുടങ്ങി. അപ്പോ അവള്‍ക്കും അങ്ങനെതന്നെ ഫീൽ ചെയ്യുന്നുണ്ടാകുമെന്ന് ഞാൻ വിചാരിച്ചു.
മിനിറ്റുകള്‍ കഴിയുന്തോറും അവളുടെ ഏങ്ങലടിയും കുറഞ്ഞു കുറഞ്ഞ് വന്നു. അരമണിക്കൂര്‍ കഴിഞ്ഞ് അവസാനം അവളുടെ കരച്ചില് നിന്നു.
കുറെക്കൂടി കഴിഞ്ഞ് സാന്ദ്ര എന്റെ കക്ഷങ്ങൾക്ക് അടിയിലൂടെ കൈകൾ കടത്തി എന്റെ തോളിനെ മുറുകെ പിടിച്ച് എന്നെ അവളോട് ചേര്‍ത്തുപിടിച്ചു കൊണ്ടാണ് തല മാത്രം ഉയർത്തി എന്നെ ജാള്യതയോടെ നോക്കിയത്.
അവളങ്ങനെ ചെയ്തത് എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു.
“സോറി ചേട്ടാ…! എനിക്കുണ്ടായ വിഷമം കാരണം ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.”
അവള് പറഞ്ഞിട്ട് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്ക് കഴിഞ്ഞില്ല.
അവള് ഉടനെ അവളുടെ നെറ്റിത്തടത്തെ എന്റെ ചുണ്ടിലേക്ക് അമർത്തിനിന്നു.
“ഈ ചെറിയ കുഞ്ഞുവാവ പറയുന്നതൊന്നും ഞാനും കാര്യമായിട്ട് എടുക്കുന്നില്ല.”
ഞാന്‍ അങ്ങനെ പറഞ്ഞതും അവള് പെട്ടെന്ന് തല ഉയർത്തി നോക്കി. അവളുടെ മുഖം വാടിയിരുന്നത് ഞാൻ കണ്ടു. പക്ഷേ പെട്ടെന്നു തന്നെ അവള് പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു.
പക്ഷേ ഒരു നേര്‍ത്ത പുഞ്ചിരി മാത്രം എങ്ങനെയോ അവളുടെ ചുണ്ടിനെ അലങ്കരിച്ചു.
“ഒന്ന് പോ ചേട്ടാ….! ഇരുപത്തൊന്ന് വയസ്സായ പെണ്കുട്ടിയാ ഞാൻ, കുഞ്ഞ് വാവയൊന്നുമല്ല.”
അവള് ചിണുങ്ങി.
“കൂടാതെ ഞാൻ പറയുന്ന ചില കാര്യങ്ങളെയെങ്കിലും കാര്യമായി തന്നെ ചേട്ടൻ എടുക്കണം.”
പക്ഷേ അവള് പറഞ്ഞതിനെ കാര്യമായി എടുക്കാത്തപോലെ ഞാൻ ചിരിച്ചതും അവൾ പിന്നെയും ചിണുങ്ങി.
ഉടനെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുഖം പിടിച്ച് അവളുടെ നെറുകയില്‍ ഉമ്മ വെച്ചു…
പക്ഷേ അവസാന നിമിഷം, അബദ്ധത്തിൽ എന്നപോലെ, സാന്ദ്ര പെട്ടെന്ന് അവളുടെ മുഖത്തെ മലർത്തിയാണ് വെച്ചത്.. അവളുടെ അധരങ്ങളും പാതി തുറന്നുവന്നു.
[തുടരും ]