അവിചാരിത അനുഭവങ്ങൾ !!
സാന്ദ്ര എന്നെയും കെട്ടിപിടിച്ചു കൊണ്ട് ശെരിക്കും ഏങ്ങലടിച്ചു കരയുകയായിരുന്നു. തല്‍കാലം അവളുടെ മനസ്സിൽ കെട്ടിക്കിടക്കുന്ന വിഷമം എല്ലാം തീരുംവരെ കരയാന്‍ ഞാനും അനുവദിച്ചു. അതുകഴിഞ്ഞ് അവള്‍ സ്വയം ചിന്തിക്കാൻ തുടങ്ങുമെന്ന വിശ്വസവും എനിക്കുണ്ടായിരുന്നു. നേരത്തെ അവൾ പറഞ്ഞ മണ്ടത്തരംപോലും അവളിനി ആവര്‍ത്തിക്കില്ലെന്നും ഞാൻ വിശ്വസിച്ചു.
ഞാൻ അവളെ ചേര്‍ത്തുപിടിച്ചു കൊണ്ട് അവളുടെ മുടിയിലും തോളിലും പുറം ഭാഗത്തും എല്ലാം തടവിക്കൊടുത്തുകൊണ്ടിരുന്നു.
അവളും എന്റെ പുറം തഴുകുന്നത് അറിഞ്ഞ് എനിക്ക് ഒരുപാട് സ്നേഹം തോന്നി. എന്റെ വിഷമം പോലും അലിഞ്ഞുപോകാൻ തുടങ്ങി. അപ്പോ അവള്‍ക്കും അങ്ങനെതന്നെ ഫീൽ ചെയ്യുന്നുണ്ടാകുമെന്ന് ഞാൻ വിചാരിച്ചു.
മിനിറ്റുകള്‍ കഴിയുന്തോറും അവളുടെ ഏങ്ങലടിയും കുറഞ്ഞു കുറഞ്ഞ് വന്നു. അരമണിക്കൂര്‍ കഴിഞ്ഞ് അവസാനം അവളുടെ കരച്ചില്‍ നിന്നു.
കുറെക്കൂടി കഴിഞ്ഞ് സാന്ദ്ര എന്റെ കക്ഷങ്ങൾക്ക് അടിയിലൂടെ കൈകൾ കടത്തി എന്റെ തോളിനെ മുറുകെ പിടിച്ച് എന്നെ അവളോട് ചേര്‍ത്തുപിടിച്ചു കൊണ്ടാണ് തല മാത്രം ഉയർത്തി എന്നെ ജാള്യതയോടെ നോക്കിയത്.
അവളങ്ങനെ ചെയ്തത് എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു.
“സോറി ചേട്ടാ…! എനിക്കുണ്ടായ വിഷമം കാരണം ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.”
One Response
Hi rakesh super story….