അവിചാരിത അനുഭവങ്ങൾ !!
“ഇപ്പൊ എല്ലാ കുറ്റവും എന്റെ തലയിലാക്കി, അല്ലേ..?
നിന്റെ കൂട്ടുകാരികളോട് ഞാൻ സംസാരിച്ചാൽ നീയെന്നെ കുറ്റപ്പെടുത്തും, അവർ എന്നോട് സംസാരിച്ചാലും നീയെന്നെ തന്നെയാ കുറ്റപ്പെടുത്തുന്നത്, എനിക്ക് അറിയാത്ത ആളുകള്‍ എന്നെ നോക്കി ചിരിച്ചതിനും എന്നെയാണ് നി കുറ്റപ്പെടുത്തിയത്. അങ്ങനെ തൊട്ടതിനും പിടിച്ചതിനും നീയല്ലേ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അങ്ങനെ നീയെന്നെ കുറ്റപ്പെടുത്തുന്നത് കൊണ്ടല്ലേ അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ദേഷ്യപ്പെട്ടു പോയത്?”
ഞാൻ പറഞ്ഞത് കേട്ട് കുറെനേരം ചുണ്ടും കൂർപ്പിച്ച് അവളെന്നെ നോക്കിനിന്നു.
“ഞാൻ അവരോട് സംസാരിക്കുന്നത് കൊണ്ട് നിനക്ക് എന്താണ് പ്രശ്നം…?”
ഞാൻ ചോദിച്ചു.
“എനിക്കറിയില്ല…!!”
അവള്‍ താഴെനോക്കി പറഞ്ഞു.
“ശരി, ക്യാമ്പസിലുള്ള പെൺകുട്ടികൾ എന്നോട് ചിരിച്ചെന്നു വെച്ച്…. കൈ കാണിച്ചെന്നു വെച്ച്.. എന്നോടെന്തിനാ നീ ദേഷ്യവും വെറുപ്പും കാണിക്കുന്നത്..?”
“എനിക്കറിയില്ല….?”
ഒരു കാല്‍ പൊക്കി തറയെ ദേഷ്യത്തില്‍ ചവിട്ടിക്കൊണ്ടാണ് അവള്‍ പറഞ്ഞത്.
അവളുടെ ആ ശാഠ്യം പോലത്തെ പ്രവര്‍ത്തി കണ്ട് എനിക്ക് ചിരി വന്നു.
“ശരി, നിനക്ക് അറിയാവുന്ന എന്തെങ്കിലും ഉണ്ടോ..?”
“എനിക്കൊന്നും അറിയില്ല…”
അവള്‍ ചുണ്ട് കോട്ടി.
One Response
Hi rakesh super story….