അവിചാരിത അനുഭവങ്ങൾ !!
“സാമേട്ടാ….!!”
പെട്ടെന്ന് സാന്ദ്ര സങ്കടത്തോടെ വിളിച്ചിട്ട് ബെഡ്ഡിൽ നിന്നിറങ്ങി ഓടി വരുന്നത് കേട്ടു.
ഞാൻ തിരിഞ്ഞതും അവൾ എന്നെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
സത്യത്തിൽ ഞാൻ അന്തിച്ചാണ് നിന്നത്. ബൈക്കില്‍ പോകുമ്പോൾ അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് ഇരിക്കറുണ്ട്, പക്ഷേ ആദ്യമായിട്ടാണ് അവൾ ഇങ്ങനെ എന്നെ കെട്ടിപ്പിടിക്കുന്നത്.
“ഞാൻ എന്തെങ്കിലും പറഞ്ഞതും സാമേട്ടൻ ഇറങ്ങിപ്പോകുമോ..?”
അവള്‍ സങ്കടത്തോടെ ചോദിച്ചു.
പക്ഷേ എന്തു പറയണമെന്നറിയാതെ ഞാൻ വെറുതെ നിന്നു.
“കഴിഞ്ഞ കുറെ നാളായി സാമേട്ടന് എന്നോട് ദേഷ്യം മാത്രേയുള്ളു. ഞാൻ എന്തുപറഞ്ഞാലും എന്നെ കടിച്ചുകീറാൻ വരുന്നു. എപ്പോഴും എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത്…?”
അവള്‍ ശെരിക്കും വിഷമിച്ചു കൊണ്ടാണ് ചോദിച്ചത്.
എന്നിട്ട് സ്വബോധം വന്നത് പോലെ അവള്‍ പെട്ടെന്ന് എന്നെ വിട്ടിട്ട് മാറി നിന്നെന്നെ നോക്കി.
അന്നേരമാണ് എനിക്ക് നഷ്ടബോധം തോന്നിയത്.. കാരണം, അവളെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് നിന്നപ്പോള്‍ ഞാനും അവളെ കെട്ടിപ്പിടിക്കാതെ വെറുമൊരു പൊട്ടനെപ്പോലെയാണ് നിന്നത്.
അവളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ കിട്ടിയ സന്ദര്‍ഭത്തെ ഞാൻ നഷ്ടപ്പെടുത്തിയിരിക്കുന്നു.
പക്ഷേ ആ ചിന്തകളെ മനസ്സിൽ നിന്നും തൂത്തു കളഞ്ഞിട്ട് ഞാനവളെ നോക്കി.
One Response
Hi rakesh super story….