അവിചാരിത അനുഭവങ്ങൾ !!
ചിലപ്പോഴൊക്കെ രാത്രി സമയങ്ങളില്‍ സാന്ദ്ര എന്റെ ടീ ഷര്‍ട്ട് എടുത്തിടാറുള്ളത്കൊണ്ട് എനിക്ക് പുതുമയായി തോന്നിയില്ല. എനിക്ക് പെട്ടെന്ന് അവളോട് വാത്സല്യമാണ് തോന്നിയത്.
അവള്‍ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. കാരണം, കരയുന്നത്പോലെ അവളുടെ ശരീരം ഇടയ്ക്കിടെ കുലുങ്ങുന്നുണ്ടായിരുന്നു.
“സാന്ദ്ര…!”
ഞാൻ ശബ്ദം താഴ്ത്തി വിളിച്ചതും അവളുടെ ശരീരം താനെ പ്രതികരിക്കാൻ ശ്രമിക്കുന്നത്പോലെ ഒന്ന് ഇളകി. പക്ഷേ അവളുടെ വാശി കാരണം അവള്‍ വിളി കേള്‍ക്കാതെ കിടന്നു.
ഞാൻ നടന്നുപോയി ബെഡ്ഡിൽ കേറി അവളുടെ അടുത്തായിരുന്നു.
“എടി മോളെ..?”
അവളുടെ തോൾപ്പലകയിൽ എന്റെ കൈ വെച്ചു കൊണ്ട് ഞാൻ പിന്നെയും വിളിച്ചു. പക്ഷേ അവള്‍ അനങ്ങാതെ കിടന്നു.
“എന്റെ പൊന്നു മോള് എണീറ്റേ.”
ഞാൻ സ്നേഹത്തോടെ പറഞ്ഞതും അവൾ പെട്ടെന്ന് കണ്ണ് തുടച്ചു. പിന്നെ മലര്‍ന്നു കിടന്നിട്ട് എന്നെ നോക്കി.
അവളുടെ കണ്ണില്‍ നല്ല സങ്കടമുണ്ടായിരുന്നു.
“എനിക്ക് ഉറങ്ങണം. എന്നെ ശല്യം ചെയ്യാതെ പുറത്തിറങ്ങിപ്പോയി തരാമോ…?!”
അവൾ കൈ കൂപ്പി.
അവള്‍ അങ്ങനെ പറഞ്ഞപ്പൊ എനിക്ക് ശെരിക്കും വേദനിച്ചു. എനിക്ക് വായ തുറന്ന് സംസാരിക്കാൻപോലും കഴിഞ്ഞില്ല.
അവളുടെ ആഗ്രഹം പോലെ ഞാൻ ചെയ്യാം എന്നപോലെ തലയാട്ടിയശേഷം ഞാൻ ബെഡ്ഡിൽ നിന്നിറങ്ങി വേഗം വാതിൽ നോക്കി നടന്നു.
One Response
Hi rakesh super story….