അവിചാരിത അനുഭവങ്ങൾ !!
അവള്‍ക്ക് എന്താണ് പറ്റിയത്. ?
എന്റെ മനസ്സിൽ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.
“എടി മോളെ, നി ഉറങ്ങുവാന്നോ…? ഇറങ്ങുന്നില്ലേ…?”
സംശയത്തോടെ ഞാൻ ചോദിച്ചു.
എന്നിട്ട് മിററിലൂടെ നോക്കിയപ്പോ, എന്നെ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടികളേയും.. എനിക്ക് കൈപൊക്കി കാണിക്കുന്ന പെണ്‍കുട്ടികളേയും ദേഷ്യത്തില്‍ നോക്കിയിരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.
“സാന്ദ്ര..?”
ഞാൻ അവളെ വിളിച്ചതും അവളെന്നെ ദേഷ്യത്തില്‍ നോക്കി.
“സത്യത്തിൽ എന്താ നിന്റെ പ്രശ്നം..? നിനക്ക് എന്നോട് പ്രേമം വല്ലതുമാണോ…?”
എന്റെ സംശയം ഞാൻ ചോദിച്ചു.
ഉടനെ അവളുടെ മുഖം ദേഷ്യത്തില്‍ മുറുകി.
“ചേട്ടൻ അനാവശ്യം പറയരുത്..!!”
ദേഷ്യത്തില്‍ തന്നെ അവള്‍ ചീറി.
“കണ്ട പെണ്ണുങ്ങളെ എല്ലാം നോക്കി പിഴപ്പിക്കുന്ന ഇയാളൊട് പ്രേമവും മാങ്ങത്തൊലിയും തന്നെ തോന്നും.”
അവള്‍ പുച്ഛിച്ചു.
എന്നിട്ട് അവള്‍ ബൈക്കില്‍നിന്നും ദേഷ്യത്തില്‍ ഇറങ്ങിയ അതേ സമയം തന്നെ ഐഷയും ദീപ്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു.
പക്ഷേ അവർ എന്നോട് എന്തെങ്കിലും സംസാരിക്കും മുന്നേ സാന്ദ്ര അവർ രണ്ടുപേരെയും വലിച്ചുകൊണ്ട് പോയി.
ശെരിക്കും ഇടിവെട്ടേറ്റത് പോലെ ഞാൻ ഇരുന്നുപോയി. എനിക്ക് സാന്ദ്രയോട് ദേഷ്യം തോന്നിയില്ല.. കാരണം അവള്‍ പറഞ്ഞത് സത്യം തന്നെയല്ലേ. തരം കിട്ടിയാല്‍ എല്ലാ പെണ്ണുങ്ങളേയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എനിക്ക് ദേഷ്യപ്പെടാൻ എന്തര്‍ഹതയാണുള്ളത്.